സാമ്പത്തിക ഞെരുക്കത്തിനിടയിലും കോടികൾ പൊടിച്ചു സംസ്ഥാന സർക്കാർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സാമ്പത്തിക ഞെരുക്കത്തിനിടയിലും കോടികൾ പൊടിച്ചു സംസ്ഥാന സർക്കാർ. രണ്ടാം പിണറായി സർക്കാർ പരസ്യ ഹോർഡിങുകൾക്ക് മാത്രം ചെലവഴിച്ചത് കോടികളാണ്. കെ റെയിൽ മുതൽ ക്ഷേമ പദ്ധതികൾ വരെയുള്ളവയുടെ പരസ്യം ഇക്കൂട്ടത്തിലുണ്ട്. ആറരക്കോടി രൂപയ്ക്കടുത്താണ് വിവിധ എജൻസികൾക്കായി നൽകിയത്. 2021-22 സാമ്പത്തിക വർഷം ചെലവഴിച്ചത് 1,16,47,570 രൂപയാണ്. 14 ഓളം സ്വകാര്യ കമ്പനികൾക്കാണ് കരാർ ലഭിച്ചത്. 2022-23 ൽ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മുഖം പതിപ്പിച്ച ഹോർഡിങുകൾക്കായി ചെലവഴിച്ചത് 1,16,98,385 രൂപയാണ്. സ്വകാര്യ എജൻസികളുടെ എണ്ണം 22 ആയി ഉയർന്നു.

2023-24 സാമ്പത്തിക വർഷം പരസ്യ ചെലവ് 2,56,16,598 രൂപയായി. നടപ്പ് സാമ്പത്തികവർഷത്തിലെ 7 മാസങ്ങൾക്കിടെ മാത്രം പരസ്യത്തിനും പ്രചരണ പരിപാടികൾക്കുമായി ചെലവഴിച്ച തുക 1,52,31,670 രൂപയാണ്. അധികാരത്തിൽ മൂന്ന് വർഷവും 5 മാസവും പിന്നിടുമ്പോൾ പരസ്യം നൽകാൻ മാത്രം 6,41,94,223 രൂപയാണ് ചെലവിട്ടത്. വിവരാകാശ പ്രകാരം പുറത്തുവന്ന രേഖയിലാണ് കണക്കുകൾ വ്യക്തമാക്കുന്നത്. സാമ്പത്തിക ഞെരുക്കത്തിനെ തുടർന്ന് സർക്കാർ ട്രഷറി നിയന്ത്രണം വരെ ഏർപ്പെടുത്തുന്ന സാഹചര്യം സംസ്ഥാനത്ത് ഉടലെടുത്തിരുന്നു. ഇതിനിടയിലാണ് പരസ്യത്തിനായി സർക്കാർ കോടികൾ പൊടിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...