കോഴിക്കോട് : സംസ്ഥാന ശിഷ്യ ശ്രേഷ്ഠ പുരസ്കാര വിതരണം 25ന് ഞായറാഴ്ച കോഴിക്കോട് വേങ്ങേരിയിൽ സംസ്ഥാന വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. എം കെ രാഘവൻ എംപി പുരസ്കാര വിതരണം നടത്തും. മാസ്റ്റേഴ്സ് ഫൗണ്ടേഷൻ പ്രസിഡന്റ് കെ ജി റെജി അധ്യക്ഷത വഹിക്കും. എ പി സത്യൻ, എൻ .കെ അനിൽ കുമാർ എന്നിവർ സംസാരിക്കും. നിറവ് ഡയറക്ടർ പി സൂരജ് സ്വാഗതവും അനൂപ് അർജുൻ നന്ദിയും പറയും.
—
വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരും പഠനത്തോടൊപ്പം സാമൂഹ്യ പ്രവർത്തനങ്ങളും ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തുന്ന സന്നദ്ധ പ്രവർത്തകരായ സ്കൂൾ – കോളേജ് വിദ്യാർഥികൾക്ക് നൽകുന്ന പുരസ്കാരമാണ് ശിഷ്യ ശ്രേഷ്ഠ പുരസ്കാരം. പഠനത്തോടൊപ്പം നല്ല സാമൂഹ്യ പ്രതിബദ്ധതയുള്ള സന്നദ്ധ പ്രവർത്തകാരായ സ്കൂൾ-കോളജ് വിദ്യാർത്ഥികൾക്കുള്ള മാസ്റ്റേഴ്സ് ഫൗണ്ടേഷന്റെ നാലാമത് സംസ്ഥാന ശിഷ്യ ശ്രേഷ്ഠ അവാർഡുകൾ മാർച്ചിലാണ് പ്രഖ്യാപിച്ചത്. നാലാമത് പുരസ്കാര വിതരണമാണിത്.
വിജയികൾ:
കോളജ് വിഭാഗം:- വിബിൻ ജോൺ -(വയനാട്, അമ്പലവയൽ, സുൽത്താൻ ബത്തേരി ഡൗ ബോസ് കോളജിലെ എം.എസ്സ്.ഡബ്ലിയു പി.ജി.വിദ്യാർത്ഥി).
—
ഹയർ സെക്കൻററി വിഭാഗം:- കുമാരി ജൊവാന ജുവൽ എം.(വയനാട് ഒണ്ടയങ്ങാടി, മാനന്തവാടി ഗവ.വി.എച്ച്.എസ്.എസ്.ലെ +2 വിദ്യാർത്ഥിനിയും സാമൂഹ്യ പ്രവർത്തകയും എഴുത്തുകാരിയുമാണ്).
—
എച്ച്.എസ്.വിഭാഗം:- കുമാരി ധന ലക്ഷ്മി സി. (കാസർകോട് ചെറുത്തൂർ കുട്ടമത്ത് ജി.എച്ച്.എസ്.എസ്.ലെ എസ്.എസ്.എൽ.സി.വിദ്യാർത്ഥിനി)
—
എൽ.പി.വിഭാഗത്തിൽ:- കുമാരി ദേവിക കെ.പി. (കോഴിക്കോട് വേങ്ങേരി ദേ മാലപ്പറമ്പ ലിറ്റിൽ കിംഗ്സ് ആഗ്ലോ ഇൻഡ്യൻ സ്കൂളിലെ മാതൃകാ പരിസ്ഥിതി പ്രവർത്തക, മൂന്നാം ക്ലാസ്സ് വിദ്യാർത്ഥിനി)
—
എൽ.പി.വിഭാഗത്തിൽ ആദ്യമായാണ് ശിഷ്യ ശ്രേഷ്ഠ അവാർഡ് നൽകുന്നത്. മൂന്നാം ക്ലാസ്സുകാരി ദേവിക കെ.പി.ആണ് സംസ്ഥാന ശിഷ്യ ശ്രേഷ്ഠ അവാർഡ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വിദ്യാർത്ഥിനി. രാഷ്ട്രീയ-സാമൂഹ്യ – സമുദായ – ഔദ്യോഗിക മേഖലകളിൽ മാതൃക സാമൂഹ്യ പ്രവർത്തകരെ വളർത്തിക്കൊണ്ടുവരുക എന്നതാണ് സംസ്ഥാന ശിഷ്യ ശേഷ്ഠ പുരസ്കാര വിതരണത്തിന്റെ മുഖ്യ ലക്ഷ്യം.