സംസ്ഥാന ശിഷ്യ ശ്രേഷ്ഠ പുരസ്കാരം 25ന് ഞായറാഴ്ച വിതരണം ചെയ്യും

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : സംസ്ഥാന ശിഷ്യ ശ്രേഷ്ഠ പുരസ്കാര വിതരണം 25ന് ഞായറാഴ്ച കോഴിക്കോട് വേങ്ങേരിയിൽ സംസ്ഥാന വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. എം കെ രാഘവൻ എംപി പുരസ്കാര വിതരണം നടത്തും. മാസ്റ്റേഴ്സ് ഫൗണ്ടേഷൻ പ്രസിഡന്റ് കെ ജി റെജി അധ്യക്ഷത വഹിക്കും. എ പി സത്യൻ, എൻ .കെ അനിൽ കുമാ‌ർ എന്നിവർ സംസാരിക്കും. നിറവ് ഡയറക്ടർ പി സൂരജ് സ്വാഗതവും അനൂപ് അർജുൻ നന്ദിയും പറയും.

വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരും പഠനത്തോടൊപ്പം സാമൂഹ്യ പ്രവർത്തനങ്ങളും ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തുന്ന സന്നദ്ധ പ്രവർത്തകരായ സ്കൂൾ – കോളേജ് വിദ്യാർഥികൾക്ക് നൽകുന്ന പുരസ്കാരമാണ് ശിഷ്യ ശ്രേഷ്ഠ പുരസ്കാരം. പഠനത്തോടൊപ്പം നല്ല സാമൂഹ്യ പ്രതിബദ്ധതയുള്ള സന്നദ്ധ പ്രവർത്തകാരായ സ്കൂൾ-കോളജ് വിദ്യാർത്ഥികൾക്കുള്ള മാസ്റ്റേഴ്സ് ഫൗണ്ടേഷന്റെ നാലാമത് സംസ്ഥാന ശിഷ്യ ശ്രേഷ്ഠ അവാർഡുകൾ മാർച്ചിലാണ് പ്രഖ്യാപിച്ചത്. നാലാമത് പുരസ്കാര വിതരണമാണിത്.

വിജയികൾ:
കോളജ് വിഭാഗം:-  വിബിൻ ജോൺ -(വയനാട്, അമ്പലവയൽ, സുൽത്താൻ ബത്തേരി ഡൗ ബോസ് കോളജിലെ എം.എസ്സ്.ഡബ്ലിയു പി.ജി.വിദ്യാർത്ഥി).

ഹയർ സെക്കൻററി വിഭാഗം:- കുമാരി ജൊവാന ജുവൽ എം.(വയനാട് ഒണ്ടയങ്ങാടി, മാനന്തവാടി ഗവ.വി.എച്ച്.എസ്.എസ്.ലെ +2 വിദ്യാർത്ഥിനിയും സാമൂഹ്യ പ്രവർത്തകയും എഴുത്തുകാരിയുമാണ്).

എച്ച്.എസ്.വിഭാഗം:- കുമാരി ധന ലക്ഷ്മി സി. (കാസർകോട് ചെറുത്തൂർ കുട്ടമത്ത് ജി.എച്ച്.എസ്.എസ്.ലെ എസ്.എസ്.എൽ.സി.വിദ്യാർത്ഥിനി)

എൽ.പി.വിഭാഗത്തിൽ:- കുമാരി ദേവിക കെ.പി. (കോഴിക്കോട് വേങ്ങേരി ദേ മാലപ്പറമ്പ ലിറ്റിൽ കിംഗ്സ് ആഗ്ലോ ഇൻഡ്യൻ സ്കൂളിലെ മാതൃകാ പരിസ്ഥിതി പ്രവർത്തക, മൂന്നാം ക്ലാസ്സ് വിദ്യാർത്ഥിനി)

എൽ.പി.വിഭാഗത്തിൽ ആദ്യമായാണ് ശിഷ്യ ശ്രേഷ്ഠ അവാർഡ് നൽകുന്നത്. മൂന്നാം ക്ലാസ്സുകാരി ദേവിക കെ.പി.ആണ് സംസ്ഥാന ശിഷ്യ ശ്രേഷ്ഠ അവാർഡ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വിദ്യാർത്ഥിനി. രാഷ്ട്രീയ-സാമൂഹ്യ – സമുദായ – ഔദ്യോഗിക മേഖലകളിൽ മാതൃക സാമൂഹ്യ പ്രവർത്തകരെ വളർത്തിക്കൊണ്ടുവരുക എന്നതാണ് സംസ്ഥാന ശിഷ്യ ശേഷ്ഠ പുരസ്കാര വിതരണത്തിന്റെ മുഖ്യ ലക്ഷ്യം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് പട്ടാമ്പി ക്ഷേത്രത്തിൽ കവർച്ച നടത്തിയത് ബിജെപി നേതാക്കൾ

0
പാലക്കാട്: പാലക്കാട് പട്ടാമ്പി ക്ഷേത്രത്തിൽ കവർച്ച നടത്തിയത് ബിജെപി നേതാക്കൾ. പട്ടാമ്പി...

വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

0
കൊച്ചി: വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ സര്‍ക്കാരിന് ഹൈക്കോടതിയുടെ...

സിം കാർഡിന്റെ നാലുമൂലകളിൽ ഒരു മൂലയിൽ വെട്ട് ; വിശദീകരണവുമായി സാങ്കേതിക വിദഗ്ധർ

0
സിം കാര്‍ഡിന്റെ നാലുമൂലകളില്‍ ഒരു മൂലയില്‍ ഒരു വെട്ട് കണ്ടിട്ടില്ലേ? അതെന്തിനാണെന്ന്...

യുഎഇയുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിക്കാനുള്ള ഉത്തരാഫ്രിക്കൻ രാജ്യമായ അൾജീരിയയുടെ തീരുമാനം താൽക്കാലികം മാത്രമാണെന്ന് കരുതുന്നതായി...

0
അബുദാബി: യുഎഇയുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിക്കാനുള്ള ഉത്തരാഫ്രിക്കൻ രാജ്യമായ അൾജീരിയയുടെ തീരുമാനം...