Thursday, July 3, 2025 1:17 pm

ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കിയ സംസ്ഥാനം ; റോബോട്ടിക് സര്‍ജറി ; 3 വർഷത്തെ നേട്ടം വിശദീകരിച്ച് വീണ ജോർജ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മൂന്ന് വർഷത്തെ ആരോ​ഗ്യ വകുപ്പിന്റെ നേട്ടങ്ങൾ വിശദീകരിച്ച് മന്ത്രി വീണ ജോർജ്. ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കിയ സംസ്ഥാനം കേരളമാണെന്ന് മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി റോബോട്ടിക് സര്‍ജറി ആര്‍സിസിയില്‍ സജ്ജമാക്കി. രാജ്യത്ത് ആദ്യമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ന്യൂറോ കാത്ത്‌ലാബ് ഉള്‍പ്പെട്ട സമഗ്ര സ്‌ട്രോക്ക് യൂണിറ്റ് സ്ഥാപിച്ചുവെന്നും മന്ത്രി വിശദമാക്കി.

മൂന്ന് വർഷത്തിനിടെയുണ്ടായ ആരോ​ഗ്യ വകുപ്പിലെ നേട്ടങ്ങൾ

· ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കിയ സംസ്ഥാനം
· 3 വര്‍ഷം കൊണ്ട് 16.28 ലക്ഷം പേര്‍ക്ക് ആകെ 4697 കോടിയുടെ സൗജന്യ ചികിത്സ നല്‍കി
· 3 വര്‍ഷം കൊണ്ട് കെഎംസിഎല്‍ വഴി നല്‍കിയത് 2100 കോടിയിലധികം രൂപയുടെ സൗജന്യ മരുന്നുകള്‍ നല്‍കി
· 75 കാരുണ്യ ഫാര്‍മസികള്‍
· കാന്‍സര്‍ മരുന്നുകള്‍ക്ക് അനുവദിച്ചത് മൂന്നിരട്ടി തുക
· പാലിയേറ്റീവ് കെയര്‍ രംഗത്ത് കേരളം വിജയകരമായ മാതൃക; ലോകാരോഗ്യ സംഘടനയുടെ അഭിനന്ദനം
· സംസ്ഥാനത്തെ ദന്തല്‍ മേഖലയ്ക്ക് ദേശീയതലത്തില്‍ അംഗീകാരം
· കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ യാഥാര്‍ത്ഥ്യമാക്കി
· സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി റോബോട്ടിക് സര്‍ജറി ആര്‍സിസിയില്‍ സജ്ജമാക്കി. എംസിസിയില്‍ അന്തിമ ഘട്ടത്തില്‍
· അപൂര്‍വ രോഗ ചികിത്സാ രംഗത്തെ നിര്‍ണായക ചുവടുവയ്പ്പ് ‘കേരള യുണൈറ്റഡ് എഗൈന്‍സ്റ്റ് റെയര്‍ ഡിസീസസ്’ കെയര്‍ പദ്ധതി

· മാനസികാരോഗ്യ ചികിത്സയ്ക്ക് മെന്റല്‍ ഹെല്‍ത്ത് റിവ്യൂ ബോര്‍ഡുകള്‍ യാഥാര്‍ത്ഥ്യമാക്കി
· കനിവ് 108 ആംബുലന്‍സ് സേവനത്തിന് മൊബൈല്‍ ആപ്പ്
· മാതൃശിശു സൗഹൃദ ആശുപത്രി ഇനിഷ്യേറ്റീവ് രാജ്യത്ത് ആദ്യം
· 175 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് എന്‍ക്യുഎഎസ്
· 11 ആശുപത്രികള്‍ക്ക് ദേശീയ ലക്ഷ്യ സര്‍ട്ടിഫിക്കേഷന്‍
· 607 സ്ഥാപനങ്ങളില്‍ ഇ ഹെല്‍ത്ത്
· എറണാകുളം ജനറല്‍ ആശുപത്രിയില്‍ രാജ്യത്ത് ആദ്യമായി ജില്ലാതല ആശുപത്രിയില്‍ ഹൃദയ ശസ്ത്രക്രിയയും ഹൃദയം തുറക്കാതെ വാല്‍വ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും നടത്തി
· എറണാകുളം ജനറല്‍ ആശുപത്രിയില്‍ രാജ്യത്ത് ആദ്യമായി ജില്ലാതല ആശുപത്രിയില്‍ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആരംഭിച്ചു
· ഓക്‌സിജന്‍ ഉറപ്പാക്കിയതില്‍ കേരളം മാതൃക: ലോകാരോഗ്യ സംഘടന റിപ്പോര്‍ട്ട്
· വിളര്‍ച്ച മുക്ത കേരളത്തിന് വിവ (വിളര്‍ച്ചയില്‍ നിന്നും വളര്‍ച്ചയിലേക്ക്) കേരളം കാമ്പയിന്‍ നടപ്പിലാക്കി
· ജന്തുജന്യ രോഗങ്ങളുടെ പ്രതിരോധത്തിന് ഇന്ത്യയില്‍ ആദ്യമായി ‘വണ്‍ ഹെല്‍ത്ത്’ പദ്ധതി നടപ്പിലാക്കി
· വയനാട് മെഡിക്കല്‍ കോളേജില്‍ സിക്കിള്‍ സെല്‍ രോഗിയ്ക്ക് ഇടുപ്പ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയം

· 5415 ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ യാഥാര്‍ത്ഥ്യമാക്കി
· 93 നഗര പ്രദേശങ്ങളിലായി 380 നഗര ജനകീയാരോഗ്യ കേന്ദ്രങ്ങള്‍ ആരംഭിച്ചു
· 47 ഐസോലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കി
· രാജ്യത്ത് ആദ്യമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ന്യൂറോ കാത്ത്‌ലാബ് ഉള്‍പ്പെട്ട സമഗ്ര സ്‌ട്രോക്ക് യൂണിറ്റ്
· ഹൃദ്യം പദ്ധതിയിലൂടെ 7000ത്തിലധികം കുഞ്ഞുങ്ങള്‍ക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ
· ഹബ് ആന്റ് സ്‌പോക്ക് മോഡല്‍ ലാബ് നെറ്റുവര്‍ക്ക് യാഥാര്‍ത്ഥ്യത്തിലേക്ക്
· സംസ്ഥാനത്ത് ആദ്യമായി മന്ത്രിയുടെ നേതൃത്വത്തില്‍ ആര്‍ദ്രം ആരോഗ്യം താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രി സന്ദര്‍ശനം നടത്തി
· കേരള വണ്‍ ഹെല്‍ത്ത് സെന്റര്‍ ഫോര്‍ നിപ റിസര്‍ച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സ്ഥാപിച്ചു.
· ആരോഗ്യ മേഖല നിര്‍മ്മിത ബുദ്ധിയിലേക്ക്: ജി ഗൈറ്റര്‍ സ്ഥാപിക്കുന്ന ഇന്ത്യയിലെ ആദ്യ ജില്ലാതല ആശുപത്രിയായി തിരുവനന്തപുരം ജനറല്‍ ആശുപത്രി
· ശ്രുതിതരംഗം പദ്ധതി ആരോഗ്യ വകുപ്പ് ഏറ്റെടുത്തു
· സംസ്ഥാനത്തെ എല്ലാ താലൂക്ക് ആശുപത്രികളിലും ദന്തല്‍ യൂണിറ്റ്
· ആശുപത്രികളില്‍ എത്താതെ രോഗികള്‍ക്ക് വീട്ടില്‍ തന്നെ സൗജന്യമായി ഡയാലിസ് ചെയ്യാന്‍ കഴിയുന്ന പെരിറ്റോണിയല്‍ ഡയാലിസിസ് പദ്ധതി എല്ലാ ജില്ലകളിലും ആരംഭിച്ചു.
· അധികദൂരം യാത്ര ചെയ്യാതെ അവരുടെ ജില്ലകളില്‍ തന്നെ സൗജന്യ സ്‌ട്രോക്ക് ചികിത്സ ലഭ്യമാകുന്ന സംവിധാനം 10 ജില്ലകളില്‍ യാഥാര്‍ത്ഥ്യമാക്കി.

· താലൂക്ക്, ജില്ല, ജനറല്‍ ആശുപത്രികളില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ ലഭ്യമാക്കി
· ഇന്ത്യയില്‍ ആദ്യ സംരംഭം: എസ്എംഎ രോഗത്തിന് സര്‍ക്കാര്‍ തലത്തില്‍ സൗജന്യമായി മരുന്ന് നല്‍കി
· ആദിവാസി മേഖലയില്‍ സമഗ്ര ആരോഗ്യ പരിപാടിയ്ക്ക് തുടക്കമിട്ടു.
· ഇടുക്കിയിലെ ഇടമലക്കുടി, ചട്ടമൂന്നാര്‍ എന്നീ ആശുപത്രികളില്‍ തസ്തിക അനുവദിച്ച് പ്രവര്‍ത്തനമാരംഭിച്ചു
· കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയെ താലൂക്ക് ആസ്ഥാന ആശുപത്രിയായി ഉയര്‍ത്തി
· കാസര്‍ഗോഡ് ആദ്യമായി ന്യൂറോളജിസ്റ്റുകളുടെ തസ്തിക സൃഷ്ടിച്ച് സേവനം ലഭ്യമാക്കി. ആദ്യമായി കാര്‍ഡിയോളജിസ്റ്റ് അനുവദിച്ചു. കാത്ത് ലാബ് പ്രവര്‍ത്തന സജ്ജമാക്കി. ആന്‍ജിയോപ്ലാസ്റ്റി ആരംഭിച്ചു.
· ഇ സഞ്ജീവനി സേവനം ശക്തിപ്പെടുത്തി. സ്‌പെഷ്യാലിറ്റി ഡോക്ടര്‍ ടു ഡോക്ടര്‍ സേവനങ്ങള്‍ ലഭ്യമാക്കി
· മെഡിക്കല്‍ കോളേജുകളില്‍ ബേണ്‍സ് യൂണിറ്റുകള്‍
· രാജ്യത്ത് ആദ്യമായി സര്‍ക്കാര്‍ മേഖലയിലെ ആദ്യത്തെ ന്യൂറോ കാത്ത് ലാബ് ഉള്‍പ്പെട്ട 14.3 കോടിയുടെ സമഗ്ര സ്ട്രോക്ക് സെന്റര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സജ്ജമാക്കി.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തിരുവല്ലയിലെ പൊടിയാടിയിൽ പുലിയിറങ്ങി

0
തിരുവല്ല : തിരുവല്ലയിലെ പൊടിയാടിയിൽ പുലിയിറങ്ങി. നെടുംപറമ്പ് പഞ്ചായത്ത് ഏഴാം...

വിവാഹിതയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന കേസിൽ നിർണായക നിരീക്ഷണവുമായി ഹൈക്കോടതി

0
കൊച്ചി: വിവാഹിതയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന കേസിൽ...

ടീം പത്തനംതിട്ട സോൾജിയേഴ്‌സ് (തപസ്) സൗജന്യ ദന്ത പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

0
പത്തനംതിട്ട : സൈനികരുടെ സംഘടനയായ ടീം പത്തനംതിട്ട...

കേരളാ സർവകലാശാല രജിസ്ട്രാർ നടത്തിയത് ഗവർണറെ അപമാനിക്കാനുള്ള ശ്രമമെന്ന് വി മുരളീധരൻ

0
ന്യൂഡൽഹി : കേരളാ സർവകലാശാല രജിസ്ട്രാർ നടത്തിയത് ഗവർണറെ അപമാനിക്കാനുള്ള ശ്രമമെന്ന്...