സംസ്ഥാനത്തെ ആദ്യത്തെ വര്‍ക്ക് നിയര്‍ ഹോം ഉദ്ഘാടനം ജനുവരി 19ന്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യത്തെ വര്‍ക്ക് നിയര്‍ ഹോം ഉദ്ഘാടനം ജനുവരി 19ന് വൈകിട്ട് 4ന് കൊട്ടാരക്കരയിലെ അമ്പലക്കര മൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുമെന്ന് ധനകാര്യവകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍. മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട ആലോചനായോഗം കൊട്ടാരക്കര മിനി സിവില്‍ സ്റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. സോഹോ കോര്‍പ്പറേഷന്‍, ടെന്‍ഡര്‍ പൂര്‍ത്തിയായ ഐടി പാര്‍ക്ക്, വര്‍ക്ക് നിയര്‍ ഹോം ഉള്‍പ്പെടെ കൊട്ടാരക്കരയുടെ ഐടി മേഖല വികസനത്തിന്റെ പാതയിലാണ്. ആറ് കോടിയിലധികം രൂപ ചെലവാക്കി നിര്‍മ്മിച്ച വര്‍ക്ക് നിയര്‍ ഹോമില്‍ 60 ഓളം പേര്‍ ഇതിനോടകം സീറ്റുകള്‍ റിസര്‍വ് ചെയ്ത് കഴിഞ്ഞു. ഇന്റര്‍നെറ്റ്, ജനറേറ്റര്‍, ശീതീകരണ സംവിധാനം ഉള്‍പ്പെടെ ഒരുക്കിയിട്ടുണ്ട്.

അഭ്യസ്തവിദ്യരായവര്‍ക്ക് ഏത് അന്താരാഷ്ട്ര കമ്പനിയിലേക്കും ജോലി ചെയ്യുന്നതിന് മികച്ച സാധ്യതകളാണ് പദ്ധതിയിലൂടെ ഉണ്ടാവുന്നത്. കുറഞ്ഞത് 5000 പേര്‍ക്കെങ്കിലും കൊട്ടാരക്കരയിലെ ഐടി മേഖലയുടെ വികസനത്തോടെ ജോലി ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. മന്ത്രി കെ എന്‍ ബാലഗോപാല്‍ രക്ഷാധികാരിയായും കൊട്ടാരക്കര നഗരസഭ ചെയര്‍പേഴ്‌സണ്‍ അനിതാ ഗോപകുമാര്‍ ചെയര്‍മാനായും കെ-ഡിസ്‌ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പി എം റിയാസ് കണ്‍വീനറായും ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ അംഗങ്ങളായുമുള്ള സംഘാടക സമിതി രൂപീകരിച്ച് ആദ്യ യോഗം ചേര്‍ന്നു. പരിപാടിയുടെ വിവിധ ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ച നടത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...