നിര്‍ത്തിയിട്ടിരുന്ന ലോറി പിന്നോട്ടുരുണ്ടു ; വന്‍ അപകടം ഒഴിവായി

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : വാളയാറില്‍ നിര്‍ത്തിയിട്ട ലോറി പുറകോട്ട് ഉരുണ്ട് റോഡിന്റെ മറുവശം കടന്ന് ഇടിച്ചുനിന്നു. വാളയാര്‍ ആര്‍.ടി.ഒ. ചെക്ക്‌പോസ്റ്റിന് സമീപമാണ് സംഭവം. ഈ സമയത്ത് റോഡില്‍ വാഹനങ്ങള്‍ കുറവായിരുന്നതിനാല്‍ വന്‍ അപകടം ഒഴിവാകുകയായിരുന്നു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യം പുറത്തുവന്നിട്ടുണ്ട്. കോയമ്പത്തൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്നു ലോറി.

ചെക്ക്‌പോസ്റ്റില്‍ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വാങ്ങുന്നതിനാണ് നിര്‍ത്തിയത്. ഡ്രൈവര്‍ ഇറങ്ങിയ ശേഷം ഗിയര്‍മാറിയതാണ് ലോറി പിറകോട്ട് പോകാന്‍ കാരണം. ലോറിക്ക് ഹാന്‍ഡ് ബ്രെയ്ക്ക് ഇല്ലായിരുന്നുവെന്നും ഗിയറില്‍ തന്നെ പാര്‍ക്ക് ചെയ്ത ശേഷമാണ് താന്‍ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വാങ്ങാനായി ഇറങ്ങിയതെന്ന് ഡ്രൈവര്‍ പറഞ്ഞു. ഇതിനിടെ ഗിയര്‍ ന്യൂട്രലിലേക്ക് വീണ് റോഡും കടന്ന് വാഹനം പിന്നോട്ട് പോയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കടയിൽ നിന്ന് ചായ കുടിച്ച് മടങ്ങിയ വയോധികൻ ട്രെയിൻ തട്ടി മരിച്ചു

0
അരൂർ: തീരദേശ റെയിൽപ്പാതയിൽ പാളം മുറിച്ച് കടക്കവേ തീവണ്ടി തട്ടി ഗൃഹനാഥൻ...

അർജുൻ ആയങ്കിയെ പോലീസ് കസ്റ്റഡിയിൽ വിട്ടു

0
കൊച്ചി : പോലീസിനെയും ആഭ്യന്തരമന്ത്രിയേയും വെല്ലുവിളിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകളിട്ട കേസിൽ അറസ്റ്റിലായ...

17 കാരന്‍ ശിവസൂര്യയുടെ തിരോധനം ; അന്വേഷിക്കുന്നതിനായി പ്രത്യേക സംഘം രൂപീകരിച്ചു

0
കണ്ണൂര്‍: ചൊക്ലിയിലെ 17കാരൻ ശിവസൂര്യയുടെ തിരോധനം അന്വേഷിക്കുന്നതിനായി പ്രത്യേക സംഘം രൂപീകരിച്ചു. തലശ്ശേരി...

വൻകിട ആപ്പുകളോട് മത്സരിച്ച ‘കേരള സവാരി’ക്ക് തിരിച്ചടി

0
കോഴിക്കോട്: എൽ.ഡി.എഫ്. സർക്കാർ തുടക്കമിട്ട ‘കേരള സവാരി’ക്ക് യു.ഡി.എഫ്. സർക്കാരിന്റെ...