അടൂര്‍ : ക്രമസമാധാനം പരിപാലിക്കേണ്ട മുഖ്യമന്ത്രി കലാപത്തിന് ആഹ്വാനം നടത്തുന്ന വിചിത്രമായ സ്ഥിതിയാണ് കേരളത്തിലുള്ളതെന്ന് കെ.പി.സി.സി മാധ്യമ ഏകോപന സമിതി അംഗം ഏഴംകുളം അജു പറഞ്ഞു. കോൺഗ്രസ് മണ്ണടി, ഏനാത്ത്, ഏഴംകുളം മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ഏനാത്ത് പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ സ്ഥിതി തുടർന്നാൽ രാജ്യത്തെ അവസാന കമ്യൂണിസ്റ്റു മുഖ്യമന്ത്രിയായിരിക്കും പിണറായി വിജയൻ. സ്വന്തം സുരക്ഷയ്ക്ക് എന്ന പേരിൽ പ്രത്യേകം പരിശീലനം ലഭിച്ച ഗുണ്ടകളെയും കൊണ്ടാണ് നവകേരളയാത്രയിൽ മുഖ്യമന്ത്രി സഞ്ചരിക്കുന്നതെന്നും ഇത് പ്രതിഷേധക്കാരെ കൈകാര്യം ചെയ്യാൻ വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. ലാവ് ലിൻ മുതൽ കരിമണൽ വരെയുള്ള അഴിമതിയിൽ നിന്നു ജനശ്രദ്ധ തിരിച്ചുവിടാനും തൊഴിലില്ലായ്മയും വിലക്കയറ്റവും മൂലം നരകതുല്യമാക്കിയ കേരളത്തിലെ സാധാരണ ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്നതിനു വേണ്ടിയുമുള്ളതാണ് മുഖ്യമന്ത്രിയുടെ നവകേരള യാത്ര. ഈ യാത്രയുടെ ഉദ്ദേശം മന്ത്രിമാർക്കും സ്വന്തം എം.പി മാര്‍ക്കുംപോലും അറിയില്ല എന്നതാണ് ചാഴിക്കാടന്റെ പ്രസംഗത്തോടുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം.
കോൺഗ്രസ് ഏനാത്ത് മണ്ഡലം പ്രസിഡന്റ് ജോബോയ് ജോസഫ് അധ്യക്ഷത വഹിച്ചു.
കെപിസിസി പോളിസി കമ്മിറ്റി ചെയർമാൻ ജോൺ സാമുവൽ, സി. കൃഷ്ണകുമാർ, ബിനു എസ് ചക്കാലയിൽ, മണ്ണടി പരമേശ്വരൻ, ജി. മനോജ്, കെ വി. രാജൻ, സുരേഷ് കുഴുവേലി, സുധാ നായർ, ജോസ് കുഴിവിള, പി കെ മുരളി, ഇ.എ ലത്തീഫ്, മണ്ണടി മോഹനൻ, സാം മാത്യു, അനിത കീഴൂട്ട്, എൽ ഉഷാകുമാരി, രഞ്ജിനി സുനിൽ, വിനീ സന്തോഷ്, ചാന്ദിനി, അനൂപ് മോഹൻ, കെ ജി ശിവദാസൻ, സുരേഷ് ബാബു, ശ്രീദേവി ബാലകൃഷ്ണൻ, ഷീബ അനി, ശാന്തി കുട്ടൻ, മേഴ്സി, സാനു തുവയൂർ, ബി.സുരേന്ദ്രൻ, ജലാൽ, രാഘവൻ, ഷാജി, സരളാ ലാൽ, മോഹനൻ പാണ്ടിമലപ്പുറം, ഷാജി കന്നിമല, സന്തോഷ് കുമാർ, തുടങ്ങിയവർ പ്രസംഗിച്ചു.