Friday, April 19, 2024 3:29 pm

കോഴിക്കോട് ജില്ലയിലെ ഡോക്ടർമാർ നടത്തുന്ന സമരം രോഗികളെ വലച്ചു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: ഫാത്തിമാ ആശുപത്രിയിലെ ഡോക്ടറെ മർദിച്ചതിൽ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയിലെ ഡോക്ടർമാർ നടത്തുന്ന സമരം രോഗികളെ വലച്ചു. സമരത്തെക്കുറിച്ച് അറിയാതെ സർക്കാർ ആശുപത്രികളിലുൾപ്പെടെയെത്തിയ രോഗികൾ മടങ്ങി. ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പു വരുത്തുന്ന നിയമഭേദഗതി ഉടൻ കൊണ്ടു വരാൻ സർക്കാർ തയ്യാറാകണമെന്ന് ഐഎംഎ ആവശ്യപ്പെട്ടു.

Lok Sabha Elections 2024 - Kerala

ഡോക്ടറെ മർദിച്ച സംഭവത്തിൽ കർശന നടപടി ആവശ്യപ്പെട്ട് ഐ എം എയുടെ നേതൃത്വത്തിലായിരുന്നു ഇന്ന് ഡോക്ടർമാരുടെ സമരം. അത്യാഹിത വിഭാഗത്തെ മാത്രമാണ് സമരത്തിൽ നിന്നും ഒഴിവാക്കിയത്. സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെ ജി എം ഓ എയും മെഡിക്കൽ കോളേജ് അധ്യാപകരുടെ സംഘടനയായ കെ ജി എം സി ടി എയും സമരത്തിൽ പങ്കു ചേർന്നു. ഒ പി ബഹിഷ്കരിച്ചായിരുന്നു സർക്കാർ ഡോക്ടർമാരുടെ സമരം. കോഴിക്കോട് മെഡിക്കൽ കോളേജിൽ പി ജി വിദ്യാർത്ഥകൾ മാത്രമാണ് ഓ പിയിലെത്തിയത്. സമരത്തിൻറെ വിവരമറിയാതെ ആശുപത്രികളിൽ എത്തിയവർ ബുദ്ധിമുട്ടി.

കേസിലുൾപ്പെട്ട മുഴുവൻ ആളുകളേയും ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഐ എം എയുടെ നേതൃത്വത്തിൽ ഡോക്ടർമാർ പ്രതിഷേധ മാർച്ച് നടത്തി. ആശുപത്രികളെ സുരക്ഷിത കേന്ദ്രങ്ങളാക്കാൻ സർക്കാർ തയ്യാറാകണമെന്ന് ഐ എം എ ആവശ്യപ്പെട്ടു. വൈക്കം മുഹമ്മദ് ബഷീർ റോഡ് തടഞ്ഞ് സമരം സംഘടിപ്പിച്ചതിനെച്ചൊല്ലി ഡോക്ടർമാരും യാത്രക്കാരും തമ്മിൽ തർക്കവുമുണ്ടായി. ഡോക്ടറെ അക്രമിച്ച സംഭവത്തിൽ ആറുപേർക്കെതിരെയാണ് നടക്കാവ് പോലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തത്. ഇതിൽ കഴിഞ്ഞ ദിവസം രണ്ടു പേർ കീഴടങ്ങിയിരുന്നു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തൃശൂർ പൂരം : മദ്യക്കടകളും ബാറുകളും കള്ളുഷാപ്പുകളും അടച്ചിടാനുള്ള സമയത്തിൽ കുറവ് വരുത്തി ഉത്തരവ്

0
കൊച്ചി: പൂരം പ്രമാണിച്ച് മദ്യക്കടകളും ബാറുകളും കള്ളുഷാപ്പുകളും അടച്ചിടാനുള്ള സമയത്തിൽ കുറവ്...

കരളിന്‍റെ ആരോഗ്യത്തിന് ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍ ഇവയാണ്

0
ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയാണ് കരള്‍. പല കാരണങ്ങള്‍ കൊണ്ടും കരളിന്‍റെ...

അമിത കീടനാശിനി : എവറസ്റ്റ് കമ്പനിയുടെ കറി മസാല തിരിച്ചുവിളിക്കാൻ ആവശ്യപ്പെട്ട് സിംഗപ്പൂർ

0
സിംഗപ്പൂർ : അനുവദനീയമായ അളവിലധികം കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുർന്ന് ഇന്ത്യയിൽ...

ട്വന്റി-20 പ്രവര്‍ത്തകര്‍ക്ക് കോണ്‍ഗ്രസുകാരുടെ മര്‍ദനം

0
കൊച്ചി: എറണാകുളം വാഴക്കുളത്ത് ട്വന്റി-20 പ്രവര്‍ത്തകരെ കോണ്‍ഗ്രസ് നേതാക്കള്‍ മര്‍ദിച്ചതായി പരാതി....