Thursday, March 27, 2025 10:03 pm

റേഷൻ വാതിൽപ്പടി വിതരണക്കാരുടെ സമരം ഒത്തുതീർപ്പായി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: റേഷൻ വാതിൽപ്പടി വിതരണക്കാരുടെ സമരം ഒത്തുതീർപ്പായി. മൂന്നാഴ്ചയായി തുടരുന്ന സമരമാണ് ഭക്ഷ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ ഒത്തുതീർപ്പായത്. കുടിശ്ശികയുള്ള തുക ഭാഗികമായി കൊടുത്തു തീർക്കാനാണ് സർക്കാരിൻ്റെ തീരുമാനം. വിതരണക്കാരുടെ സമരം തീർന്നാലും പ്രതിസന്ധി തീരില്ല. തിങ്കളാഴ്ച മുതൽ റേഷൻ കടകൾ അടച്ചിടുന്നതിനാൽ പുതിയ സ്റ്റോക്ക് എത്തിക്കാനാകില്ല. എന്നാൽ റേഷൻ വിതരണത്തിന് മറ്റു വഴി തേടുമെന്നാണ് സർക്കാർ പറയുന്നത്. 51 കോടി രൂപയോളം കുടിശ്ശികയുണ്ടെന്ന് കാട്ടിയാണ് വാതിൽപ്പടി വിതരണക്കാർ കഴിഞ്ഞ മൂന്നാഴ്ച്ചയായി സമരം ചെയ്യുന്നത്. ​ഗോഡൗണുകളിൽ നിന്ന് റേഷൻകടകളിലേക്ക് സ്റ്റോക്ക് എത്തിക്കുന്നവരാണ് സമരം ചെയ്യുന്നത്.

ഒരു തവണ ഭക്ഷ്യമന്ത്രി ജി ആർ അനിലുമായി ചർച്ച നടത്തിയെങ്കിലും പരിഹാരമാവാതെ പിരിഞ്ഞു. ഇന്ന് നടത്തിയ ചർച്ചയിൽ ഭാ​ഗികമായി കുടിശ്ശിക കൊടുത്തിതീർക്കാമെന്ന് അറിയിച്ചതോടെയാണ് സമരത്തിൽ നിന്നും ഇവർ പിൻമാറുന്നത്. സമരം ആയതിനാൽ ഇത്തവണ പുതിയ സ്റ്റോക്കുകൾ എത്തിക്കാനായിരുന്നില്ല. തിങ്കളാഴ്ച്ച മുതൽ റേഷൻ വ്യാപാരികൾ കട അടച്ചിട്ട സമരങ്ങളിലേക്ക് കടക്കുകയാണ്. കടയടക്കുന്നതിനാൽ വിതരണക്കാർക്ക് പുതിയ സ്റ്റോക്കുകൾ കടകളിലേക്ക് എത്താക്കാനാവില്ല. സമരം ഒത്തുതീർപ്പായെങ്കിൽ പോലും റേഷൻ വിതരണം പ്രതിസന്ധിയിലാവും. എന്നാൽ ഇതിനെ നേരിടുമെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നമ്പർപ്ലേറ്റില്ലാതെ ബൈക്കിൽ കറങ്ങി മയക്കുമരുന്ന് കച്ചവടം നടത്തിയ യുവാവിനെ പോലീസ് പിടികൂടി

0
തിരുവനന്തപുരം: കഴക്കൂട്ടം ടെക്നോപാർക്കിനു സമീപം സിന്തറ്റിക് ലഹരിയുമായി യുവാവ് പോലീസിന്റെ പിടിയിൽ....

വായ്‌പാ രേഖകൾ നഷ്ട്ടപ്പെടുത്തി ; ബാങ്ക് 8 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം

0
എറണാകുളം : വായ്പയ്ക്ക് ഈടായി നൽകിയ ആധാരം നഷ്ടപ്പെടുത്തിയ ബാങ്ക് 8...

ഓപ്പറേഷന്‍ ഡി-ഹണ്ട് ; 8159 പേരെ പരിശോധനയ്ക്ക് വിധേയമാക്കി

0
തിരുവനന്തപുരം : ഓപ്പറേഷന്‍ ഡി-ഹണ്ടിന്‍റെ ഭാഗമായി ഇന്നലെ (മാര്‍ച്ച് 26) സംസ്ഥാനവ്യാപകമായി...

കേരളത്തെ സാമ്പത്തികമായി അവഗണിച്ചിട്ടില്ലെന്ന് ആവർത്തിച്ച് കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമൻ

0
ദില്ലി : കേരളത്തെ സാമ്പത്തികമായി അവഗണിച്ചിട്ടില്ലെന്ന് ആവർത്തിച്ച് കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമൻ....