റേഷൻ വാതിൽപ്പടി വിതരണക്കാരുടെ സമരം ഒത്തുതീർപ്പായി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: റേഷൻ വാതിൽപ്പടി വിതരണക്കാരുടെ സമരം ഒത്തുതീർപ്പായി. മൂന്നാഴ്ചയായി തുടരുന്ന സമരമാണ് ഭക്ഷ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ ഒത്തുതീർപ്പായത്. കുടിശ്ശികയുള്ള തുക ഭാഗികമായി കൊടുത്തു തീർക്കാനാണ് സർക്കാരിൻ്റെ തീരുമാനം. വിതരണക്കാരുടെ സമരം തീർന്നാലും പ്രതിസന്ധി തീരില്ല. തിങ്കളാഴ്ച മുതൽ റേഷൻ കടകൾ അടച്ചിടുന്നതിനാൽ പുതിയ സ്റ്റോക്ക് എത്തിക്കാനാകില്ല. എന്നാൽ റേഷൻ വിതരണത്തിന് മറ്റു വഴി തേടുമെന്നാണ് സർക്കാർ പറയുന്നത്. 51 കോടി രൂപയോളം കുടിശ്ശികയുണ്ടെന്ന് കാട്ടിയാണ് വാതിൽപ്പടി വിതരണക്കാർ കഴിഞ്ഞ മൂന്നാഴ്ച്ചയായി സമരം ചെയ്യുന്നത്. ​ഗോഡൗണുകളിൽ നിന്ന് റേഷൻകടകളിലേക്ക് സ്റ്റോക്ക് എത്തിക്കുന്നവരാണ് സമരം ചെയ്യുന്നത്.

ഒരു തവണ ഭക്ഷ്യമന്ത്രി ജി ആർ അനിലുമായി ചർച്ച നടത്തിയെങ്കിലും പരിഹാരമാവാതെ പിരിഞ്ഞു. ഇന്ന് നടത്തിയ ചർച്ചയിൽ ഭാ​ഗികമായി കുടിശ്ശിക കൊടുത്തിതീർക്കാമെന്ന് അറിയിച്ചതോടെയാണ് സമരത്തിൽ നിന്നും ഇവർ പിൻമാറുന്നത്. സമരം ആയതിനാൽ ഇത്തവണ പുതിയ സ്റ്റോക്കുകൾ എത്തിക്കാനായിരുന്നില്ല. തിങ്കളാഴ്ച്ച മുതൽ റേഷൻ വ്യാപാരികൾ കട അടച്ചിട്ട സമരങ്ങളിലേക്ക് കടക്കുകയാണ്. കടയടക്കുന്നതിനാൽ വിതരണക്കാർക്ക് പുതിയ സ്റ്റോക്കുകൾ കടകളിലേക്ക് എത്താക്കാനാവില്ല. സമരം ഒത്തുതീർപ്പായെങ്കിൽ പോലും റേഷൻ വിതരണം പ്രതിസന്ധിയിലാവും. എന്നാൽ ഇതിനെ നേരിടുമെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...