റാന്നി : എ.ഐ.വൈ.എഫ് റാന്നി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ വിവിധ മേഖലാ കമ്മറ്റികളില്‍ കേന്ദ്ര സര്‍ക്കാര്‍ അന്യായമായി പെട്രോള്‍-ഡീസല്‍-പാചകവാതക വിലവര്‍ദ്ധിപ്പിക്കുന്നതിനെതിരെ സമരം സംഘടിപ്പിച്ചു. നാറാണംമൂഴി മേഖലാതല ഉദ്ഘാടനം ജില്ലാ വൈസ് പ്രസിഡന്‍റ് എം.ശ്രീജിത്ത് നിര്‍വ്വഹിച്ചു. സ്റ്റീഫന്‍ ജോസഫ് അധ്യക്ഷത വഹിച്ചു. സി.പി.ഐ ലോക്കല്‍ കമ്മറ്റിയംഗം പി.സി എബ്രഹാം, അനീഷ് ജോസഫ്, അനീഷ് കോവൂര്‍, ജിബു എന്നിവര്‍ പ്രസംഗിച്ചു.
പഴവങ്ങാടിയില്‍ പ്ലാച്ചേരിയില്‍ നടന്ന പ്രതിഷേധം മണ്ഡലം പ്രസിഡന്‍റ് ഹാപ്പി പ്ലാച്ചേരി ഉദ്ഘാടനം ചെയ്തു. ബിനില്‍ പുഷ്പരാജ് അധ്യക്ഷത വഹിച്ചു. ഡി.ദിനേശ്, അപ്പുകുട്ടന്‍, അജിത്ത്, സാം, അഖില്‍, ശ്യാം എന്നിവര്‍ പ്രസംഗിച്ചു.
വെച്ചൂച്ചിറയില്‍ മണ്ഡലം ജോയിന്‍റ് സെക്രട്ടറി എം.കെ ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. മേഖലാ സെക്രട്ടറി ബ്രൈറ്റ് ബാബു അധ്യക്ഷത വഹിച്ചു.
ചെറുകോലില്‍ മണ്ഡലം വൈസ് പ്രസിഡന്‍റ് പി.എച്ച് ഹസീനാ ഹനീഫ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്‍റ് നൂഹ് അധ്യക്ഷത വഹിച്ചു.
എഴുമറ്റൂരില്‍ ജില്ലാ കമ്മറ്റിയംഗം ലിബു തോട്ടിയില്‍ ഉദ്ഘാടനം ചെയ്തു. ജോമോന്‍ അധ്യക്ഷത വഹിച്ചു. കൊറ്റനാട് മണ്ഡലം ജോയിന്‍റ് സെക്രട്ടറി സുജിത്ത് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്‍റ് ബിനോജ് അധ്യക്ഷത വഹിച്ചു.