ശബരിമല തീർത്ഥാടനം ; കുടിവെള്ളം അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ ക്രമീകരിക്കാതെ പെരുനാട് പഞ്ചായത്ത്

For full experience, Download our mobile application:
Get it on Google Play

റാന്നി : തീർത്ഥാടനം ആരംഭിച്ചിട്ടും, കുടിവെള്ളം അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ ക്രമീകരിക്കാതെ പെരുനാട് പഞ്ചായത്ത്. ശബരിമല ക്ഷേത്രം ഉൾപ്പെടുന്ന പെരുനാട് പഞ്ചായത്തില്‍ പതിവിലും വിരുദ്ധമായി ക്രമീകരങ്ങൾ ബാക്കിയാണ്. കുടിവെള്ള ക്രമീകരണവും, കുളിക്കടവുകളിൽ ലൈഫ്ഗാഡ് നിയമനം അടക്കം ഇനിയും നടക്കേണ്ടതുണ്ട്. കുടിവെള്ള ക്രമീരണത്തിനായി ടെണ്ടർ ക്ഷണിച്ചതല്ലാതെ എഗ്രിമെൻ്റ് ഉറപ്പിച്ച് ബാക്കി നടപടികൾ നടന്നിട്ടില്ല.

വെള്ളത്തിൻ്റെ ക്രമീകരണത്തിനായി വാട്ടർ ടാങ്കുകൾ പഞ്ചായത്ത് ഓഫീസിൻ്റെ പരിസരത്ത് കൂടി കിടക്കുന്ന കാഴ്ചയാണ് കാണാനാവുക. പഞ്ചായത്തിൽ ഏഴ് കുളിക്കടവുകളാണുള്ളത്. മുൻവർഷങ്ങളിൽ തീർത്ഥാടനം തുടങ്ങുന്നതിനു മുൻപ് തന്നെ കടവുകളിൽ ലൈഫ് ഗാര്‍ഡുകളെ നിയമിക്കാറുണ്ടായിരുന്നു. 2018ലെ മഹാപ്രളയത്തിനു ശേഷം നദിയിൽ പല കടവുകളിലും ചെളിമണ്ണ് അടിഞ്ഞിരിക്കുകയാണ്.

ഇത് കരയാണെന്ന് ധരിച്ച് ഇറങ്ങുന്നവർ അപകടത്തിൽപ്പെടാൻ സാധ്യതകൾ ഏറെയാണ്. പെരുനാട് പഞ്ചായത്തിൽ കക്കാട്ടുകോയിക്കൽ ധർമ്മശാസ്താ ക്ഷേത്രം, മടത്തുംമൂഴിയിലെ ഇടത്താവളം, മാടമൺ ഋഷികേശ ക്ഷേത്രം എന്നിവയാണ് പ്രധാന ഇടത്താവളങ്ങള്‍. കക്കാട്ടുകോയിക്കൽ ക്ഷേത്രത്തിൽ വൃശ്ചികം ആരംഭം മുതൽ ഭക്തരുടെ നീണ്ട തിരക്കനുഭവപ്പെടുന്നതാണ്.

ക്ഷേത്രത്തിൻ്റെ മുൻവശത്തുള്ള നടപന്തലിൽ ഭക്തർ തമ്പടിച്ച് ഭക്ഷണം വെച്ചു കഴിച്ച് വിശ്രമിക്കുന്ന സ്ഥലം കൂടിയാണ്. ശബരിമല തീർത്ഥാടന കാലം സുഗമായി നടക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഒരുക്കുവാന്‍ പഞ്ചായത്ത് ഭരണസമതി ജാഗ്രത പുലർത്തണമെന്ന് കക്കാട് വാർഡ് മെമ്പർ അരുൺ അനുരുദ്ധൻ ആവിശ്യപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...

പശ്ചിമേഷ്യയിൽ വീണ്ടും വാഗ്പോര്; അമേരിക്കയോട് തോൽവി സമ്മതിക്കാൻ ആവശ്യപ്പെട്ട് ഇറാൻ, ട്രംപിന്റെ മറുപടി രൂക്ഷം

0
ടെഹ്റാൻ: യുദ്ധം തുടരുന്നതിനിടെ അമേരിക്കയോട് തോൽവി സമ്മതിക്കണമെന്ന ആവശ്യവുമായി ഇറാൻ. 'ഹോർമുസ്...