ലോറി മോഷ്ടാക്കൾ പോലീസ് പിടിയിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ലോറി മോഷ്ടാക്കൾ പോലീസ് പിടിയിൽ. തൊടുപുഴ മുതലക്കോടം ചെരിപുറത്ത് വീട്ടിൽ അനസ് അബ്ബാസ് (41), തൊടുപുഴ കരിക്കോട് മേലേപറമ്പിൽ വീട്ടിൽ ഷിയാസ് (46) എന്നിവരാണ് പെരുമ്പാവൂർ പോലീസിന്‍റെ പിടിയിലായത്. പെരുമ്പാവൂർ എം.സി റോഡിനോട് ചേർന്നുള്ള റിലയൻസ് പെട്രോൾ പമ്പിന്‍റെ പാർക്കിംഗ് ഏരിയയിൽ പാർക്ക് ചെയ്തിരുന്ന കോട്ടയം മീനച്ചിൽ സ്വദേശിയായ അശ്വിനികുമാർ എന്നയാളുടെ ലോറിയാണ് ഇവർ മോഷ്ടിച്ച് കൊണ്ടുപോയത്.

മോഷണത്തെ തുടർന്ന് എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്‍റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപികരിച്ച് അമ്പേഷണം നടത്തി വരുന്നതിനിടെയാണ് ഇവർ പിടിയിലാകുന്നത്. പിടിയിലായ പ്രതികളിൽ അനസ് അബ്ബാസിനെതിരെ തൊടുപുഴ, കരിമണ്ണൂർ, കരിംങ്കുന്നം എന്നീ പോലീസ് സ്‌റ്റേഷനുകളിൽ മോഷണം അടക്കം നിരവധി കേസുകളുണ്ട്.

അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ രഞ്ജിത്ത്, സബ്ബ് ഇൻസ്പെക്ടർമാരായ ജോസ്സി.എം.ജോൺസൺ, റിൻസ്.എം.തോമസ്, എ.എസ്.ഐ സുരേഷ്, എസ്.സി.പി.ഒ മാരായ അഷറഫ്, അഭിലാഷ്, ജിഞ്ചു.കെ.മത്തായി എന്നിവരും ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്‍റ് ചെയ്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘ചോദ്യപേപ്പർ ചോർച്ച തടയാൻ ബില്ല്, കുറ്റക്കാരെ വെറുതെ വിടില്ല’ ; ഫെയ്സ്ബുക്ക് ലൈവിൽ പ്രധാനമന്ത്രി

0
ന്യൂഡൽഹി : ഫെയ്സ്ബുക്ക് ലൈവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. നീറ്റ് ചോദ്യപേപ്പർ...

വാങ്ചുക്ക് നിരാഹാരം അവസാനിപ്പിച്ചു ; അസാധാരണമായ ധൈര്യത്തിനും ത്യാഗത്തിനും നന്ദി പറഞ്ഞ് അഭിജിത് ദീപ്കേ

0
ന്യൂഡൽഹി : പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്ക് നിരാഹാരം അവസാനിപ്പിച്ചതിനെ...

ഊബര്‍ ഒഴികെയുള്ള ഓൺലൈൻ ടാക്സികൾ സർവീസ് പുനരാരംഭിക്കും; സമരം പിൻവലിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഊബര്‍ ഒഴികെയുള്ള ഓണ്‍ലൈന്‍ ടാക്‌സി തൊഴിലാളികളുടെ സമരം പിന്‍വലിച്ചു....

ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസ്; പി.എസ്. പ്രശാന്തും അജികുമാറും ഗൂഢാലോചനയിൽ പങ്കാളികളെന്ന് എസ്‌ഐടി റിമാൻഡ് റിപ്പോർട്ട്

0
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസില്‍ പി എസ് പ്രശാന്തും അജികുമാറും ഗൂഢാലോചനകളില്‍...