മത സ്വാതന്ത്രത്തിനായുള്ള പോരാട്ടം ; 80 ദലിത് കുടുംബങ്ങൾ ബുദ്ധമതം സ്വീകരിച്ചു

For full experience, Download our mobile application:
Get it on Google Play

സൂറത്ത്: മത സ്വാതന്ത്രത്തിനായുള്ള രണ്ട് വർഷത്തെ പോരാട്ടത്തിനൊടുവിൽ 80 ദലിത് കുടുംബങ്ങൾ ബുദ്ധമതം സ്വീകരിച്ചു.​ ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. മേയ് 14-ന് അംറോളിയിലെ ആനന്ദ് ബുദ്ധ വിഹാറിൽ നടന്ന ചടങ്ങിലാണ് ബുദ്ധമതം സ്വീകരിച്ചത്. തങ്ങളുടെ മതം മാറാനുള്ള ഔദ്യോ​ഗിക അനുമതി നേടിയെടുക്കാനുള്ള നീണ്ട രണ്ട് വർഷത്തെ പോരാട്ടത്തിനൊടുവിലാണ് ഈ മതപരിവർത്തനം‌. പരമ്പരാ​ഗത ഹിന്ദു ആചാരങ്ങളിൽ നിലനിൽക്കുന്ന ജാതി വിവേചനത്തിൽ നിന്ന് മോചനം നേടാനായി 2013-ൽ ബുദ്ധമതം സ്വീകരിക്കാൻ ഈ കുടുംബങ്ങൾ അപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ അതിന് രണ്ട് വർഷക്കാലത്തെ താമസമെടുത്തു.

സ്വയം സൈനിക് ദൾ, മറ്റ് ബഹുജൻ സംഘടനകൾ ഉൾപ്പടെ സമർപ്പിച്ച സമാനമായ 40000- 50000 അപേക്ഷകൾ തീർപ്പാക്കാതെ കിടക്കുന്നതായി എസ്എസ്ഡി നേതാക്കളെ ഉദ്ധരിച്ച് മുക്നായക് റിപോർട്ട് ചെയ്തു. തങ്ങളുടെ അപേക്ഷകൾ അം​ഗീകരിച്ചില്ലെങ്കിൽ തെരുവിൽ പ്രധിഷേധം നടത്തുമെന്ന് കുടുംബങ്ങൾ ഭീഷണിപെടുത്തി. ഇതോടെ ആവശ്യമായ അം​​ഗീകാരങ്ങൾ നൽകാൻ ഭരണകൂടം നിർബന്ധിതരാവുകയായിരുന്നു. ഇന്ത്യയിലെ ജാതി വിവേചനത്തിനെതിരായ പോരാട്ടത്തിനും പാർശ്വവൽകരിക്കപ്പെട്ട സമൂഹങ്ങളുടെ ആ​ഗ്രഹത്തിനും അടിവരയിടുന്നതാണ് സൂറത്തിലെ ഈ സംഭവം. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല, സമീപ വർഷങ്ങളിലും ദളിതർ ബുദ്ധമതത്തിലേക്ക് കൂട്ടമായി പരിവർത്തനം നടത്തിയതിന് ​ഗുജറാത്ത് സാക്ഷ്യം വഹിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...