കുമ്പള : വിദ്യാര്‍ഥിനിയെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുമ്പള ദേവിമഠത്തിനടുത്തെ സ്നേഹ (17) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച വൈകുന്നേരമാണ് തൂങ്ങിയ നിലയില്‍ കണ്ടത്. മരണ കാരണം വ്യക്തമല്ല.
മംഗളൂറിലെ കോളേജില്‍ പിയുസി രണ്ടാംവര്‍ഷ വിദ്യാര്‍ഥിനിയായിരുന്നു സ്നേഹ. സ്നേഹയുടേതെന്ന് കരുതുന്ന കുറിപ്പ് വീട്ടില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി പരിയാരത്തുള്ള കണ്ണൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.