Thursday, July 10, 2025 9:30 am

പ്രഭാതയോഗത്തില്‍ അതിഥികള്‍ ഉന്നയിച്ച നിര്‍ദേശങ്ങളും മുഖ്യമന്ത്രിയുടെ മറുപടിയും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയുടെ പടിഞ്ഞാറേ അതിര്‍ത്തിയായ കുളനട പഞ്ചായത്തിനെയും പന്തളം നഗരസഭയെയും ബന്ധിപ്പിക്കുന്ന വയറപ്പുഴ കടവില്‍ പാലം വേണമെന്ന പതിറ്റാണ്ടുകളായുള്ള ആവശ്യം യാഥാര്‍ഥ്യമാക്കണമെന്നായിരുന്നു പ്രഭാതസദസില്‍ ആദ്യം സംസാരിച്ച സാഹിത്യകാരനായ ബെന്യമിന്‍ ഉന്നയിച്ച ആവശ്യം. ഇക്കാര്യം സര്‍ക്കാരിന്റെ സജീവ പരിഗണനയിലുള്ള വിഷയമാണെന്നു മുഖ്യമന്ത്രി മറുപടി പ്രസംഗത്തില്‍ പറഞ്ഞു. എം.സി റോഡിലെ പന്തളം വലിയ പാലത്തില്‍ നടപ്പാത ഇല്ലാത്തത് ശബരിമല സീസണിലടക്കം വലിയ ബുദ്ധിമുണ്ടാക്കുന്നുണ്ടെന്നും നടപ്പാത പണിതു പരിഹാരമുണ്ടാക്കണമെന്നും ബെന്യാമിന്‍ ആവശ്യപ്പെട്ടു. ശബരിമല സീസണില്‍ മാത്രം തുറക്കുന്ന കുളനടയിലെ ഡി.ടി.പി.സിയുടെ വഴിയോര വിനോദസഞ്ചാരകേന്ദ്രം വര്‍ഷം മുഴുവന്‍ തുറന്നു പ്രവര്‍ത്തിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും പാച്ചുവും കോവാലനും എന്ന കാര്‍ട്ടൂണ്‍ പരമ്പരയിലൂടെ ശ്രദ്ധേയനായ കാര്‍ട്ടൂണിസ്റ്റ് പി.കെ. മന്ത്രിക്ക് സ്മാരകം വേണമെന്നും ബെന്യാമിന്‍ പറഞ്ഞു.

മാലിന്യപ്രശ്നം സര്‍ക്കാര്‍ ഗൗരവകരമായിട്ടാണ് ഇടപെടുന്നതെന്നും ബോധവല്‍ക്കരണശ്രമങ്ങള്‍ കൊണ്ടു കാര്യമായ മാറ്റമുണ്ടായിത്തുടങ്ങിയിട്ടുണ്ടെന്നും വിഷയമുന്നയിച്ച ക്നാനായ സഭ മെത്രാപ്പോലീത്ത കുറിയാക്കോസ് മാര്‍ ത്രെവാനിയോസിനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. ശിക്ഷാനടപടികള്‍ അടക്കമുള്ള കാര്യങ്ങളിലേക്കു സര്‍ക്കാര്‍ കടന്നിട്ടുമുണ്ട്. നദികള്‍ സംരക്ഷിക്കപ്പെടേണ്ടതാണെന്ന പൊതുബോധം വന്നുതുടങ്ങിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. തമിഴ്നാട്ടില്‍ നിന്നു തെങ്കാശി വഴി ശബരിമലയിലേക്ക് എത്തുന്നതിന് നിലവിലുള്ള 164 കിലോമീറ്റര്‍ ദൂരം 55 കിലോമീറ്ററായി ചുരുങ്ങുന്ന പുതിയ പാത കുറിയാക്കോസ് മാര്‍ ത്രെവാനിയോസ് ചൂണ്ടിക്കാട്ടിയപ്പോള്‍ ഇക്കാര്യം പരിശോധിച്ച് സാധ്യമാണോ എന്നു പരിശോധിക്കാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. പത്തനംതിട്ടയെ ബിസിനിസ് ഹബ് ആക്കി മാറ്റണമെന്നും ശബരിമലയില്‍ പുതിയ വിമാനത്താവളം വരുന്നതു പരിഗണിച്ച് റാന്നിയില്‍ പുതിയ പാലം വേണമെന്നും കുറിയാക്കോസ് മാര്‍ ത്രെവാനിയോസ്് പറഞ്ഞു.

പെരുമ്പട്ടി പട്ടയ പ്രശ്നം പരിഹരിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്നും റവന്യൂവകുപ്പും, വനം വകുപ്പും സംയതുക്തമായി സമയബന്ധിതമായി നടപടികള്‍ സ്വീകരിക്കുമെന്നും വേള്‍ഡ് മിഷനറി ഇവാഞ്ചലിസം ഇന്റര്‍നാഷണല്‍ ചെയര്‍മാനും ഇന്റര്‍ പെന്തക്കോസ്തല്‍ ദേശീയ ജനറല്‍ സെക്രട്ടറിയുമായ ഒ.എം. രാജുകുട്ടി ഉന്നയിച്ച ചോദ്യത്തിനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. പെന്തക്കോസ്ത് സഭക്കാര്‍ക്കു ആരാധനാലയവും സെമിത്തേരികളും സ്ഥാപിക്കുന്നതിനുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നടപടി വേണമെന്നും ഒ.എം. രാജുകുട്ടി ആവശ്യപ്പെട്ടു. ജില്ലയിലെ ടൂറിസം രംഗത്തെ വളര്‍ച്ചയ്ക്കു വേണ്ടി തീര്‍ഥാടന, ആരോഗ്യ ടൂറിസം രംഗത്തു ആവശ്യമായ അടിസ്ഥാനസൗകര്യ വികസനം വേണമെന്നു മുന്‍ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ സജി േജാര്‍ജ് ചൂണ്ടിക്കാട്ടി. ഗുണനിലവാരമുള്ള കോളജ് വിദ്യാഭ്യാസത്തിനുള്ള സ്ഥാപനങ്ങള്‍ ജില്ലയില്‍ സ്ഥാപിക്കണമെന്നും പരിസ്ഥിതി സംരക്ഷണത്തിനായുള്ള പദ്ധതികള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും സജി ജോര്‍ജ് ആവശ്യപ്പെട്ടു.

ശബരിമല വിമാനത്താവളവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നല്ലനിലയില്‍ മുന്നോട്ടുപോവുകയാണെന്ന് വിഷയമുന്നയിച്ച മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു ജോര്‍ജിനുള്ള മറുപടിയില്‍ മുഖ്യമന്ത്രി പറഞ്ഞു. അനുമതികളുടെ കാര്യത്തില്‍ തടസമില്ല. കേന്ദ്രസര്‍ക്കാരും ഇതുവരെ അനുകൂല നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. സമയബന്ധിതമായിത്തന്നെ എയര്‍പോര്‍ട്ട് യാഥാര്‍ഥ്യമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിലയ്ക്കയില്‍ ഹെലികോപ്റ്റര്‍ അടക്കമുള്ളവ ഇറക്കുന്ന സംവിധാനം ഭാവിയില്‍ ആലോചിക്കാവുന്നതാണെന്നും ബാബു ജോര്‍ജിനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. ശബരിമലയില്‍ കൂടുതല്‍ പോലീസിനെ ഉന്നയിക്കണമെന്ന ആവശ്യം ചൂണ്ടിക്കാട്ടിയപ്പോള്‍ നിലവില്‍ ആവശ്യത്തിന് പോലീസുകാരുണ്ടെന്നും ചില ഘട്ടങ്ങളില്‍ ചില സമയത്താണ് തീര്‍ഥാടകരുടെ എണ്ണം വര്‍ധിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒരുപാട് പ്രവാസികളുള്ള ജില്ലയാണു പത്തനംതിട്ടയെന്നും ഒറ്റപ്പെട്ടു പോകുന്ന വൃദ്ധരായ രക്ഷിതാക്കളുടെ ശാരീരിക-മാനസിക ക്ഷേമത്തിനായുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നായിരുന്നു ഓര്‍ത്തോഡോക്സ് സഭ സെക്രട്ടറി ബിജു ഉമ്മന്റെ നിര്‍ദ്ദേശം. ഇതൊരു വലിയ വിഷയമാണെന്നും സര്‍ക്കാര്‍ ഗൗരവതരമായാണു കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇവര്‍ക്കായി കൂടുതല്‍ കൂട്ടായ്മകള്‍ തദ്ദേശസ്ഥാപനങ്ങളുമായി ചേര്‍ന്നു നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പമ്പയിലും സാന്നിധാനത്തും 24 മണിക്കൂറും ഉണ്ടായിരുന്ന അന്നദാനം ഹൈക്കോടതി ഇടപെടലിനെത്തുടര്‍ന്നു നിര്‍ത്തിവയ്ക്കേണ്ടിവന്നുവെന്നും ഇതു പുനഃസ്ഥാപിക്കണമെന്നും സര്‍ക്കാര്‍ ഇടപെടണമെന്നുമായിരുന്നു അയ്യപ്പ സേവാ സംഘം ദേശീയ ജനറല്‍ സെക്രട്ടറി ടി പി ഹരിദാസന്‍ നായരുടെ നിര്‍ദേശം.
ശ്രീനാരായണ സര്‍വകലാശാലയില്‍ നൂതന തൊഴിലധിഷ്ഠിധ കോഴ്സുകള്‍ തുടങ്ങണമെന്നായിരുന്നു എസ്.എന്‍.ഡി.പി. യൂണിയന്‍ സെക്രട്ടറി ഡി. അനില്‍കുമാറിന്റെ ആവശ്യം. പത്തനംതിട്ടയില്‍ ശ്രീനാരായണ സര്‍വകലാശാലയുടെ സെന്റര്‍ തുടങ്ങണമെന്നും സ്ഥാപനങ്ങള്‍ക്കു പട്ടയം ലഭിക്കാനുള്ള നടപടി സര്‍ക്കാര്‍ വേഗത്തിലാക്കണമെന്നും ഡി. അനില്‍കുമാര്‍ ആവശ്യപ്പെട്ടു. പത്തനംതിട്ട കേന്ദ്രമാക്കി സ്പിരിച്വല്‍ ടൂറിസം സര്‍ക്കാര്‍ ഗൗരവതരമായി പരിഗണിക്കണമെന്നും അനില്‍കുമാര്‍ ആവശ്യപ്പെട്ടു. സ്പിരിച്വല്‍ ടൂറിസം വിപുലമാക്കുന്നതു സര്‍ക്കാര്‍ ഗൗരവതരമായി പരിശോധിക്കുന്നുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു. തീര്‍ഥാടനകേന്ദ്രമായ മഞ്ഞനിക്കരയിലേക്കുള്ള റോഡ് മെച്ചപ്പെടുത്തണമെന്നായിരുന്നു യാക്കോബായ സഭ പ്രതിനിധിയായ റവ. ഫാദര്‍ എബി സ്റ്റീഫന്റെ ആവശ്യം.

പട്ടികജാതി പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കുള്ള ഗ്രാന്റ് ഒരുവര്‍ഷമായി മുടങ്ങിക്കിടക്കുകയാണെന്നും അതു പുന: സ്ഥാപിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ഗ്രാന്റ് വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും കെ.പി.എം.എസ്. സംസ്ഥാന വൈസ് പ്രസിഡന്റായ മന്ദിരം രവീന്ദ്രന്‍ ആവശ്യപ്പെട്ടു. സിമെന്റ് ഉല്‍പാദന കമ്പനികളിലേക്കുള്ള ലെഗസി വേസ്റ്റുകള്‍ നീക്കം ചെയ്യുന്നതിന് കാലതാമസം നേരിടുന്നുണ്ടെന്നും ഇതിനു മന്ത്രിതലത്തില്‍ തന്നെ ഇടപെടലുണ്ടാകണമെന്നും അതു സംസ്ഥാനത്തെ മാലന്യനീക്കത്തെ ഫലപ്രദമായി സഹായിക്കുമെന്നും മാലിന്യനിര്‍മാര്‍ജന രംഗത്തെ വിദഗ്ധനായ ക്രിസ്റ്റഫര്‍ ചൂണ്ടിക്കാട്ടി.

സംസ്ഥാനസര്‍ക്കാരിന്റെ വ്യവസായ നയം ഏറെ സ്വീകാര്യമാണെന്നും എന്നാല്‍ ജി.എസ്.ടി. സമര്‍പ്പിക്കാന്‍ അഞ്ചോളം ലൈന്‍സുകള്‍ എടുക്കേണ്ടിവരുന്നത് ഏറെ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നുണ്ടെന്നും മര്‍ച്ചന്റ്സ് അസോസിയേഷന്‍ പ്രതിനിധിയായ സി.വി. മാത്യൂ പറഞ്ഞു. ലൈസന്‍സുകള്‍ ഏകീകരിച്ചാല്‍ ബുദ്ധിമുട്ടുകള്‍ ഒഴിവാകും. വ്യാപാര വ്യവസായ മേഖലയിലെ തൊഴിലാളികളുടെയും മറ്റു പ്രശ്നങ്ങള്‍ പഠിക്കാന്‍ കമ്മിഷനെ നിയോഗിക്കണമെന്നും സി.വി. മാത്യൂ ആവശ്യപ്പെട്ടു. 450 ചതുരശ്രഅടിയില്‍ താഴെയുള്ള വീടുകള്‍ക്ക് എന്‍.ഒ.സി. ലഭിക്കുന്നതിന് നിരവധി പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെന്നും അതു പരിഹരിക്കാനുള്ള നടപടികള്‍ എത്രയും വേഗം വേണമെന്നും സാമൂഹികപ്രവര്‍ത്തകയായ ഡോ: എം.എസ്. സുനില്‍ ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് പലയിടത്തും തെരുവുവിളക്കുകള്‍ കത്തുന്നില്ലെന്നും രാത്രിയാത്രക്കാര്‍ക്കു സൗകര്യമായ തരത്തില്‍ അവ പരിഹരിക്കണമെന്നും എം.എസ്. സുനില്‍ ആവശ്യപ്പെട്ടു. മതിയായ രീതിയിലുള്ള കംഫര്‍ട്ട് സ്റ്റേഷനുകള്‍ ഇല്ലാത്തത് യാത്രക്കാരായ സ്ത്രീകള്‍ക്ക് ഏറെ പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്നും പ്രധാനറോഡുകളില്‍ 10 കിലോമീറ്റര്‍ ഇടവിട്ടു കംഫര്‍ട്ട് സ്റ്റേഷനുകള്‍ സ്ഥാപിക്കണമെന്നും അതിന്റെ നടത്തിപ്പ് സ്വകാര്യ ഏജന്‍സികളെ ഏല്‍പ്പിക്കണമെന്നും ഡോ. എം.എസ്. സുനില്‍ പറഞ്ഞു. കോഴിവളര്‍ത്തല്‍ രംഗത്ത് ഗുരുതരമായ പ്രതിസന്ധിയാണെന്നും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഗൗരവതരമായി ഇടപെടണമെന്നും പൗള്‍ട്രി ബിസിനിസ് രംഗത്തെ പ്രതിനീധീകരിക്കുന്ന പി.വി. ജയന്‍ ചൂണ്ടിക്കാട്ടി.

കോളജുകള്‍ക്ക് സ്‌കോളര്‍ഷിപ്പും പ്രോജക്ടുകളും കുറവാണെന്നും ഇതു പരിഹരിക്കാനുള്ള നടപടികള്‍ വേണമെന്നും കാതോലിക്കറ്റ് കോളജ്് പ്രിന്‍സിപ്പല്‍ സിന്ധു ജോണ്‍സ് പറഞ്ഞു. എയ്ഡഡ് മേഖലയില്‍ കോളജുകള്‍ക്ക് സ്റ്റാര്‍ട്ടപ്പുകളും നൂതനസംരംഭങ്ങളും തുടങ്ങുന്നതിന് സര്‍ക്കാര്‍ സഹായം വേണമെന്നും സിന്ധു ജോണ്‍സ് പറഞ്ഞു. പെന്തകോസ്ത് വിഭാഗക്കാര്‍ അപേക്ഷകളില്‍ മറ്റു മതവിഭാഗങ്ങള്‍ എന്ന കോളത്തിലാണ് നിലവില്‍ രേഖപ്പെടുത്തുന്നതെന്നും പകരം ക്രിസ്ത്യന്‍ പെന്തക്കോസ്ത് എന്നു രേഖപ്പെടുത്താനുള്ള സൗകര്യം സര്‍ക്കാര്‍ ഒരുക്കണമെന്നും പ്രവാസി കമ്മിഷന്‍ അംഗവും ഐ.പി.സി. ജനറല്‍ കൗണ്‍സില്‍ പ്രതിനിധിയുമായ പീറ്റര്‍ പറഞ്ഞു. പത്തനംതിട്ട ജില്ലയെ എക്കോ ഫ്രണ്ട്ലി ടൂറിസം കേന്ദ്രമാക്കി വികസിപ്പിക്കണമെന്നായിരുന്നു കാര്‍ട്ടൂണിസ്റ്റായ അഡ്വ. ജിതേഷിന്റെ നിര്‍ദേശം. രാജ്യാന്തരതലത്തില്‍ തന്നെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്ന ഗവിയെ പ്ലാസ്റ്റിക് മുക്തമാക്കുന്നതിനുള്ള ശ്രദ്ധയൂന്നണമെന്നും അഡ്വ. ജിതേഷ് പറഞ്ഞു

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വോട്ടര്‍മാര്‍ക്ക് ഓരോ പോളിംഗ് സ്റ്റേഷന്‍ ക്രമീകരണമെന്ന നിര്‍ദ്ദേശം അപ്രായോഗികമെന്ന് വി.ഡി സതീശൻ

0
തിരുവനന്തപുരം : വരാനിരിക്കുന്ന തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ പഞ്ചായത്ത് പ്രദേശങ്ങളില്‍...

ഓണ്‍ലൈന്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് ; ഒരു പ്രതിയെ ജില്ലാ സൈബര്‍ ക്രൈം...

0
പത്തനംതിട്ട : ഓണ്‍ലൈന്‍ പാര്‍ട് ടൈം ജോലി വാഗ്ദാനം ചെയ്തും...

ശശി തരൂർ എം പി മുഖ്യമന്ത്രിയാകാൻ യോഗ്യനെന്ന സർവേയ്ക്ക് പിന്നിൽ തട്ടിക്കൂട്ട് ഏജൻസിയെന്ന വിലയിരുത്തലിൽ...

0
തിരുവനന്തപുരം : ഡോ. ശശി തരൂർ എംപി മുഖ്യമന്ത്രിയാകാൻ യോഗ്യനെന്ന സർവേയ്ക്ക്...

കോന്നി ചെങ്കളം പാറമട അപകടത്തില്‍ സമഗ്ര പരിശോധനയ്ക്ക് ജില്ലാ ഭരണകൂടം

0
പത്തനംതിട്ട: കോന്നി ചെങ്കളം പാറമട അപകടത്തില്‍ സമഗ്ര പരിശോധനയ്ക്ക് ജില്ലാ ഭരണകൂടം....