തമിഴ്‌നാട് : കള്ളാക്കുറിച്ചിയില്‍ ആത്മഹത്യ ചെയ്ത കുട്ടിയുടെ ആത്മഹത്യ കുറിപ്പ് പുറത്ത്. എല്ലാവരോടും താൻ പഠിക്കാത്ത കുട്ടിയാണെന്ന് പറഞ്ഞു, എല്ലാവരും എന്നെ കളിയാക്കുന്നു. രസതന്ത്രത്തിൽ കുറേ സമവാക്യങ്ങളുണ്ട്, അത് പഠിക്കാൻ കഴിയുന്നില്ല. കണക്ക് മിസ് തന്നെ മാത്രമല്ല പല കുട്ടികളെയും പഠിക്കാത്തതിന് വഴക്ക് പറയാറുണ്ട്. തന്റെ ഫീസ് അമ്മക്ക് മടക്കി നൽകണമെന്നും കുട്ടിയുടെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.
അതിനിടെ, വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം റീ പോസ്റ്റ്‌മോർട്ടം ചെയ്യണമെന്ന ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യാനുള്ള ഹർജി സുപ്രീംകോടതി തള്ളി. ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥിനിയുടെ അച്ഛനാണ് സുപ്രീംകോടതിയെ സമീപിച്ചത്.