കഴക്കൂട്ടത്ത് ബന്ധുക്കളായ തമിഴ്നാട് സ്വദേശികള്‍ ഏറ്റുമുട്ടി ; ഒരാള്‍ക്ക് കുത്തേറ്റു

For full experience, Download our mobile application:
Get it on Google Play

കഴക്കൂട്ടം : കഴക്കൂട്ടത്ത് ബന്ധുക്കളായ തമിഴ്നാട് സ്വദേശികള്‍ ഏറ്റുമുട്ടി രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്. ഒരാള്‍ക്ക് കുത്തേറ്റു. ഒരാള്‍ക്ക് തലക്കാണ് പരിക്ക്. ഇരുവരെയും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം മുരുക്കുംപുഴയില്‍ ട്രെയിന്‍ തട്ടി മരിച്ച സ്ത്രീയുടെ സംസ്കാരവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്. തെങ്കാശി സ്വദേശികളായ മുരുകന്‍ (27), മണികണ്ഠന്‍ (27) എന്നിവര്‍ക്കാണ് പരിക്കേറ്റ്. വയറില്‍ കുത്തേറ്റ മുരുകന്റെ നില ഗുരുതരമാണ്. ഹെല്‍മെറ്റ് കൊണ്ടുള്ള അടിയില്‍ മണികണ്ഠന് തലക്കാണ് പരിക്ക്.

ഇവരുടെ ബന്ധുവായ അന്തോണി (65) എന്ന സ്ത്രീ തിങ്കളാഴ്ച മുരുക്കുപുഴ റെയില്‍വേ ക്രോസില്‍വെച്ച്‌ ട്രെയിന്‍ തട്ടി മരിച്ചിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം നാട്ടില്‍ കൊണ്ടുപോകാതെ മുട്ടത്തറയിലെ ശ്മശാനത്തിലാണ് സംസ്കരിച്ചത്. ഇതിനിടെയുണ്ടായ തര്‍ക്കത്തെതുടര്‍ന്ന് കഴക്കൂട്ടം കരിയില്‍ വാടകക്ക് താമസിക്കുന്ന സത്യരാജിനെ ബന്ധു മണികണ്ഠന്റെ നേതൃത്വത്തിലുള്ള സംഘം ആക്രമിച്ചു. തുടര്‍ന്ന് ആറു മണിയോടെ സത്യരാജിന്റെ സംഘം പ്രത്യാക്രമണം നടത്തി. നാട്ടുകാര്‍ അറിയിച്ചതിനെതുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസാണ് ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റിയത്. ആക്രിക്കച്ചവടവും മത്സ്യബന്ധനവും നടത്തുന്നവരാണ് ഇവര്‍. കഴക്കൂട്ടം പോലീസ് കേസെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമലയിൽ ചെമ്പുപാളികളും കടത്തിയെന്ന് സംശയം : സമഗ്ര അന്വേഷണം വേണമെന്ന് പ്രസാദ് കുഴികാല

0
റാന്നി : ശബരിമല ക്ഷേത്രത്തിലെ സ്വർണപ്പാളികൾക്ക് പുറമെ ചെമ്പുപാളികളും കടത്തിയോ എന്ന...

റാന്നി ഗ്രാമപഞ്ചായത്ത് 14 ആം വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു : വോട്ടെടുപ്പ് സെപ്റ്റംബർ 28...

0
റാന്നി : ജോലി ലഭിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് അംഗം രാജി വെച്ച...

എഴുമറ്റൂരില്‍ സി.പി.ഐ ഐക്യദാർഢ്യ റാലിയും സമ്മേളനവും നടത്തി

0
എഴുമറ്റൂർ : സി.പി.ഐ എഴുമറ്റൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഐക്യദാർഢ്യ സമ്മേളനവും...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
ടെക്നിക്കല്‍ അസിസ്റ്റന്‍റ്മാരെ നിയമിക്കുന്നു സാമൂഹ്യനീതി വകുപ്പിന്റെ ജില്ലയിലെ മെയിന്റനന്‍സ് ട്രൈബ്യൂണലുകളിലെ രണ്ട് ടെക്‌നിക്കല്‍...