അന്താരാഷ്ട സ്വതന്ത്ര വിജ്ഞാന ഗവേഷണ വികസന കേന്ദ്രം നടത്തുന്ന സമ്മർ ക്യാമ്പ് മെയ് 6 മുതൽ 10 വരെ കാര്യവട്ടം ഐസിഫോസിൽ നടക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സ്‌കൂൾ വിദ്യാർത്ഥികൾക്കിടയിൽ സ്വതന്ത്രസോഫ്റ്റ്‌വെയറിൽ താൽപര്യം വളർത്തുക എന്ന ലക്ഷ്യത്തോടെ അന്താരാഷ്ട സ്വതന്ത്ര വിജ്ഞാന ഗവേഷണ വികസന കേന്ദ്രം അഞ്ചു ദിവസം നീണ്ടുനിൽക്കുന്ന സമ്മർ ക്യാമ്പ് സംഘടിപ്പിക്കുന്നു. നിലവിൽ 8 മുതൽ 12 വരെ ഗ്രേഡുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി ഫ്രീ ആൻഡ് ഓപ്പൺ സോഴ്‌സ് സോഫ്റ്റ്‌വെയറിൽ നടത്തുന്ന ക്യാമ്പ് മെയ് 6 മുതൽ 10 വരെ കാര്യവട്ടം സ്‌പോർട്സ് ഹബ്ബിലെ ഐസിഫോസിൽ നടക്കും. തത്സമയ ക്ലാസുകൾ, വ്യവസായ വിദ​ഗ്ധരുടെ ഘടനാപരമായ പാഠ്യപദ്ധതി, സിമുലേഷനുകളിലൂടെയും പ്രോജക്ടുകളിലൂടെയും പ്രായോഗിക പരിജ്ഞാനം എന്നിവ കോഴ്‌സിന്റെ സവിശേഷതകളാണ്.

ഓഫ് ലൈൻ മോഡിൽ (രാവിലെ 10 മുതൽ അഞ്ചുവരെ) നടത്തുന്ന ക്യാമ്പിലൂടെ സ്വതന്ത്രസോഫ്റ്റ്‌വെയർ, ഉബുണ്ടു ബേസിക്സ്, സ്ക്രൈബസ്- ഡെസ്‌ക്ടോപ്പ് പബ്ലിഷിംഗ് സോഫ്റ്റുവെയർ, പ്രോഗ്രാമിംഗ്, പൈത്തൺ, എഐ എന്നീ വിഷയങ്ങളെപ്പറ്റിയുള്ള പരിശീലനം നൽകും.
30 പേർക്കു പങ്കെടുക്കാം. ആദ്യം രജിസ്റ്റർ ചെയ്യുന്നവരെയാണ് ആദ്യം പരിഗണിക്കുന്നത്. മേയ് 2 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും https://icfoss.in/event-details/182 സന്ദർശിക്കുക അല്ലെങ്കിൽ രാവിലെ 10 മുതൽ വൈകിട്ട് അഞ്ചുവരെ 7356610110 | 0471-2413012/13/14 | 9400225962 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊടുവള്ളിയിൽ അമ്മ മരിച്ചുപോയ ഏഴ് വയസുകാരനെ ക്രൂരമായി മർദ്ദിച്ച് അച്ഛന്റെ വീട്ടുകാർ ; പരാതി

0
കൊടുവള്ളി : കോഴിക്കോട് കൊടുവള്ളിയിൽ ഏഴു വയസ്സുകാരനെ പിതാവിന്റെ വീട്ടുകാർ ക്രൂരമായി...

കരുനാഗപ്പള്ളിയിൽ ഏഴാം ക്ലാസുകാരനെ കാണാതായി ; സൈക്കിളും വസ്‌ത്രവും കായൽക്കരയിൽ

0
കരുനാഗപ്പള്ളി: കൊല്ലം കരുനാഗപ്പള്ളിയിൽ ഏഴാം ക്ലാസുകാരനെ കാണാതായി. കരുനാഗപ്പള്ളി വെൽഫെയർ സ്കൂളിലെ...

മദ്യ വിൽപന പരിശോധിക്കാനെത്തി ; കായംകുളത്ത് എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദ്ദനമേറ്റതായി പരാതി

0
പുല്ലുകുളങ്ങര : കായംകുളം പുല്ലുകുളങ്ങരയിൽ വീട്ടിൽ മദ്യവിൽപ്പന നടക്കുന്നതായി ലഭിച്ച രഹസ്യ...