Wednesday, May 1, 2024 7:44 am

അവധിക്കാലത്ത് കുട്ടികളെ കർമ്മനിരതരാക്കാൻ വെച്ചൂച്ചിറ എണ്ണൂറാം വയൽ സ്കൂളിന്‍റെ വേനൽത്തുമ്പികൾ

For full experience, Download our mobile application:
Get it on Google Play

വെച്ചൂച്ചിറ : അവധിക്കാലത്ത് കുട്ടികളെ കർമ്മ നിരതരാക്കാൻ വെച്ചൂച്ചിറ എണ്ണൂറാം വയൽ സ്കൂളിന്‍റെ വേനൽത്തുമ്പികൾ. ആട്ടവും പാട്ടും കളിയും ചിരിയും വായനയും എഴുത്തും നിറഞ്ഞതാണ് എണ്ണൂറാംവയൽ സ്കൂളിലെ കുട്ടികളുടെ അവധിക്കാലം. കുട്ടികളുടെ അവധിക്കാലം ഫലപ്രദമായി വിനിയോഗിക്കാൻ അവധി ദിനങ്ങൾ മാറ്റി വെച്ച് അധ്യാപകരും കുട്ടികൾക്കൊപ്പമുണ്ട്. മധ്യ വേനൽ അവധിക്ക് വിദ്യാലയം അടച്ചപ്പോൾ മുതൽ തന്നെ എണ്ണൂറാംവയൽ സ്കൂളിലെ വേനൽത്തുമ്പികൾ പാറിപ്പറക്കാൻ തുടങ്ങി. ഏപ്രിൽ 1 മുതൽ മെയ്‌ 31 വരെയാണ് അവധിക്കാല പ്രവർത്തനങ്ങൾ. പഠന പ്രവർത്തനങ്ങളുടെ തുടർച്ച, ഓരോ കുട്ടിയും നേടേണ്ട ശേഷികൾ, നൈപുണികൾ ഉറപ്പാക്കൽ, ക്യാമ്പസ് 2024 ഏകദിന ക്യാമ്പുകൾ,
വായനയുടെ ലോകത്തേക്ക് കുട്ടികളെ കൈ പിടിച്ചു നടത്തുവാൻ സഞ്ചരിക്കുന്ന ലൈബ്രറി, കലാ – കായിക പരിശീലന ക്യാമ്പുകൾ, ശാസ്ത്ര – പ്രവൃത്തി പരിചയ ശില്പശാലകൾ, ഇംഗ്ലീഷ് ആശയ വിനിമയ പരിശീലന പ്രവർത്തനങ്ങൾ, മത്സരങ്ങൾ തുടങ്ങിയ നിരവധി പരിപാടികൾ കോർത്തിണക്കിയാണ് വേനൽത്തുമ്പികൾ ഒരുക്കിയിരിക്കുന്നത്.

കുട്ടികൾ തയ്യാറാക്കുന്ന പതിപ്പുകൾ, സ്വതന്ത്ര രചനകൾ എന്നിവയുൾപ്പെടുത്തി ക്ലാസടിസ്ഥാനത്തിൽ പ്രസിദ്ധീകരിക്കും. പ്രവേശനോത്സവത്തോടനുബന്ധിച്ച് കുട്ടികൾ തയ്യാറാക്കിയ അവധിക്കാല വിഭവങ്ങളുടെ പ്രദർശനം ഒരുക്കുന്നുണ്ട്. ബീ എ സൂപ്പര്‍ ഹീറോ എന്നതായിരുന്നു ക്യാമ്പിന്റെ മുദ്രാവാക്യം. സ്കൂൾ ലോക്കൽ മാനേജർ റവ.സോജി വർഗീസ് ജോൺ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ സാബു പുല്ലാട്ട് അധ്യക്ഷത വഹിച്ചു. എം.ജെ അലക്സാണ്ടർ, ആൻസി അലക്സ്‌, അലീന അലക്സ്‌, പി. ടി. എ. പ്രസിഡന്റ്‌ ഷൈനു ചാക്കോ, മദർ പി. ടി. എ. പ്രസിഡന്റ്‌ ഷൈനി ജോർജ്, എം. ജെ. ബിബിൻ, എന്നിവർ പ്രസംഗിച്ചു. ഇമ്മാനുവൽ ഐയ്പ് വർഗീസ്, അപർണ രാജേഷ്, അഞ്ജന ബാബു, ശിവപ്രിയ രാധാകൃഷ്ണൻ, ക്രിസ്റ്റീന മാത്യു, ഗായത്രി രാജ്, അൻവർ എസ് ഖാൻ, ഐശ്വര്യ സുനിൽ, ആർസൂ സൂസൻ, ഗൗരി എസ് നായർ എന്നിവർ നേതൃത്വം നൽകി.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പ്രതിഷേധം തളളി ; ഡ്രൈവിംഗ് ലൈസൻസ് പരീക്ഷാ പരിഷ്കരണം നാളെ മുതൽ പ്രാബല്യത്തിൽ

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസൻസ് പരീക്ഷ പരിഷ്ക്കരണം നാളെ മുതൽ...

പ്ര​ജ്വ​ല്‍ രേ​വ​ണ്ണ​യോ​ട് ഉടൻ ഹാ​ജ​രാ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് അ​ന്വേ​ഷ​ണ സം​ഘം

0
ബം​ഗു​ളൂ​രു: ലൈം​ഗീ​കാ​രോ​പ​ണം ഉ​യ​ര്‍​ന്ന​തി​ന് പി​ന്നാ​ലെ മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി എ​ച്ച്.​ഡി. ദേ​വ​ഗൗ​ഡ​യു​ടെ ചെ​റു​മ​ക​നും...

സിപിഎം തൃശൂർ ജില്ലാ കമ്മിറ്റി തിരിച്ചടയ്ക്കാൻ എത്തിച്ച ഒരു കോടിയുടെ സീരിയൽ നമ്പറുകൾ പരിശോധിക്കും

0
തൃശൂർ: സിപിഎം തൃശൂർ ജില്ലാ കമ്മിറ്റി ബാങ്ക് ഓഫ് ഇന്ത്യയിൽ തിരിച്ചടയ്ക്കാൻ...

അമേഠി,റായ്ബറേലി സീറ്റുകളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രഖ്യാപനം ഇന്നുണ്ടായേക്കും

0
ഡല്‍ഹി: അമേഠി,റായ്ബറേലി സീറ്റുകളിൽ കോൺഗ്രസ്‌ സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും. അമേഠി...