ന്യൂഡല്‍ഹി : കല്ലുവാതുക്കല്‍ മദ്യദുരന്ത കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മണിച്ചന്റെ മോചനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ മുദ്രവെച്ച കവറില്‍ കൈമാറാന്‍ ശ്രമിച്ച സന്ദേശം സുപ്രീം കോടതി സ്വീകരിച്ചില്ല. കോടതിയെ അറിയിക്കാനുള്ള കാര്യങ്ങള്‍ സത്യവാങ്മൂലത്തിലൂടെ അറിയിച്ചാല്‍ പോരേയെന്ന് സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകനോട് സുപ്രീം കോടതി ആരാഞ്ഞു. അതേസമയം, സന്ദേശം മുദ്രവെച്ച കവറില്‍ സമര്‍പ്പിക്കണമെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക അപേക്ഷ നല്‍കണമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇതിനായി ഒരാഴ്ചത്തെ സമയം കോടതി അനുവദിച്ചു.
മുദ്രവെച്ച കവറില്‍ സന്ദേശം നൽകി കേരളം, സ്വീകരിക്കാതെ സുപ്രീം കോടതി
RECENT NEWS
Advertisment