Thursday, July 3, 2025 1:11 pm

മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ ജാമ്യവ്യവസ്ഥയിൽ ഇളവുനൽകി സുപ്രീംകോടതി

For full experience, Download our mobile application:
Get it on Google Play

ദില്ലി: മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ ജാമ്യവ്യവസ്ഥയിൽ ഇളവുനൽകി സുപ്രീംകോടതി. എല്ലാ തിങ്കളാഴ്ചയും മലപ്പുറം വേങ്ങര പോലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന വ്യവസ്ഥ കോടതി ഇളവുചെയ്തു. ജാമ്യം ലഭിച്ചശേഷമുള്ള ആദ്യത്തെ ആറ് ആഴ്ച യുപിയിലെ പൊലീസ് സ്റ്റേഷനിലും അതുകഴിഞ്ഞ് ലോക്കല്‍ പോലീസ് സ്റ്റേഷനിലും ഹാജരാകണമെന്നതായിരുന്നു ഒരു ജാമ്യവ്യവസ്ഥ. ജസ്റ്റിസ് പി.എസ്.നരസിംഹ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ജാമ്യവ്യവസ്ഥയിൽ ഇളവും പിടിച്ചെടുത്ത രേഖകളും വിട്ടുനൽകണമെന്നാവശ്യപ്പെട്ടാണ് സിദിഖ് കാപ്പൻ സുപ്രീംകോടതിയെ സമീപിച്ചത്. മൊബൈൽഫോൺ വിട്ട്നൽകാനാവില്ലെന്നും യുപി പോലീസ് അറിയിച്ചു. ഉത്തര്‍പ്രദേശിലെ ഹാത്രസില്‍ കൂട്ടബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ദലിത് പെണ്‍കുട്ടിയുടെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് കാപ്പനെ യുപി പോലീസ് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തത്. പിന്നീട് യുപി പോലീസിന് പുറമെ ഇഡിയും കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. 2022 സെപ്റ്റംബറിലാണ് സുപ്രീം കോടതി സിദിഖ് കാപ്പന് ജാമ്യം അനുവദിച്ചത്. യുഎപിഎ കേസിൽ കീഴ്ക്കോടതികളും അലഹബാദ് ഹൈക്കോടതിയും സിദിഖ് കാപ്പന് ജാമ്യം നിഷേധിച്ചിരുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ടീം പത്തനംതിട്ട സോൾജിയേഴ്‌സ് (തപസ്) സൗജന്യ ദന്ത പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

0
പത്തനംതിട്ട : സൈനികരുടെ സംഘടനയായ ടീം പത്തനംതിട്ട...

കേരളാ സർവകലാശാല രജിസ്ട്രാർ നടത്തിയത് ഗവർണറെ അപമാനിക്കാനുള്ള ശ്രമമെന്ന് വി മുരളീധരൻ

0
ന്യൂഡൽഹി : കേരളാ സർവകലാശാല രജിസ്ട്രാർ നടത്തിയത് ഗവർണറെ അപമാനിക്കാനുള്ള ശ്രമമെന്ന്...

രാജ്ഭവനിലേക്ക് ഡിവൈഎഫ്ഐ നടത്തിയ മാർച്ചിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് ഗവർണർ

0
തിരുവനന്തപുരം : രജിസ്ട്രാറുടെ സസ്പെൻഷനെത്തുടർന്ന് രാജ്ഭവനിലേക്ക് കഴിഞ്ഞ ദിവസം രാത്രി ഡിവൈഎഫ്ഐ...

വിജ്ഞാന കേരളം പദ്ധതി ; റാന്നി-പെരുനാട് ഗ്രാമപഞ്ചായത്തില്‍ ത്രിദിന വ്യക്തിത്വ വികസന പരിശീലനം...

0
റാന്നി : റാന്നി-പെരുനാട് ഗ്രാമപഞ്ചായത്ത് വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി...