ഡൽഹി: 2020 ലെ ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കാൻ സംസ്ഥാനങ്ങളെ നിർബന്ധിക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി. അത്തരം തീരുമാനങ്ങൾ ആർട്ടിക്കിൾ 32 പ്രകാരമുള്ള അധികാരങ്ങളിൽ ഉൾപ്പെടുന്നില്ലെന്നും കോടതി. കേരളം, തമിഴ്നാട്, പശ്ചിമബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളെ ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കാൻ നിർദ്ദേശിക്കണമെന്ന ഹർജി തള്ളിക്കൊണ്ടായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം. വിദ്യാഭ്യാസത്തെ കാവിവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ രൂപം നൽകിയ 2020ലെ ദേശീയ വിദ്യാഭ്യാസ നയം സംബന്ധിച്ച ഹർജിയിലാണ് സുപ്രീംകോടതിയുടെ നിർണായക ഇടപെടൽ.
ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കാൻ സംസ്ഥാനങ്ങളോട് നിർബന്ധിക്കാനാകില്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാണിച്ചു. ബിജെപി ഇതര സർക്കാരുകൾ ഭരിക്കുന്ന കേരളം, തമിഴ്നാട്, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങൾക്ക് നയം നടപ്പിലാക്കാൻ നിർദ്ദേശം നൽകണമെന്ന ഹർജി തള്ളിയ സുപ്രീംകോടതി, ഭരണഘടനയുടെ ആർട്ടിക്കിൾ 32 പ്രകാരം സുപ്രീംകോടതിക്ക് നയം നടപ്പിലാക്കണമെന്ന് സംസ്ഥാന സർക്കാരുകളോട് നിർബന്ധിക്കാൻ കഴിയില്ലെന്ന് ഉത്തരവിടുകയായിരുന്നു.