ഡല്‍ഹി: ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യ അധ്യക്ഷൻ ബ്രിജ് ഭൂഷണെതിരായ ലൈംഗിക ആരോപണം ഗുരുതരമെന്ന് സുപ്രിം കോടതി. ഡൽഹി പോലീസിന് കോടതി നോട്ടീസ് അയച്ചു .”അന്താരാഷ്ട്ര മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച ഗുസ്തി താരങ്ങൾ തങ്ങൾക്കെതിരായ ലൈംഗികാതിക്രമങ്ങളെക്കുറിച്ച് ഗുരുതരമായ ആരോപണങ്ങളാണ് ഹരജിയിൽ ഉന്നയിച്ചിരിക്കുന്നത്” സുപ്രിം കോടതി പറഞ്ഞു. പരാതിയുടെ പകർപ്പും മറ്റ് രേഖകളും ഗുസ്തി താരങ്ങൾക്കായി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ കോടതിയിൽ സമർപ്പിച്ചു . പരാതിക്കാരുടെ പേരുകൾ രഹസ്യമായിരിക്കണമെന്നും കേസെടുക്കാത്തതിന് പോലീസുകാർക്കെതിരെ നടപടി വേണമെന്നും കപിൽ ആവശ്യപ്പെട്ടു . ഏപ്രില്‍ 28ന് കേസില്‍ വാദം കേള്‍ക്കും. ലൈംഗികാതിക്രമ ആരോപണത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തില്ലെന്ന് ആരോപിച്ച് ഏഴ് വനിതാ ഗുസ്തി താരങ്ങൾ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
അതേസമയം രാഷ്ട്രീയ പാർട്ടികളുടെ പിന്തുണ തേടി ഡൽഹി ജന്തർ മന്തറിൽ തുടരുന്ന രാപ്പകൽ സമരം ശക്തമാക്കി ഗുസ്തി താരങ്ങൾ . ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷനെതിരെ ഉന്നയിച്ച ലൈംഗിക പരാതികളിൽ പൊലീസ് നടപടി ആവശ്യപ്പെട്ടുള്ള സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. കോൺഗ്രസ് നേതാവ് ഭൂപീന്ദർ ഹൂഡ ഇന്ന് സമര പന്തലിലെത്തും. രാഹുൽ ഗാന്ധിയും സമര പന്തലിലെത്തിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ദേശീയ മഹിളാ ഫെഡറേഷൻ ഡൽഹി പോലീസ് കമ്മീഷണർക്ക് നിവേദനം നൽകും. ജനുവരിയിൽ നടത്തിയ സമരത്തെ പിന്തുണച്ചെത്തിയവരെ മടക്കി അയച്ചതിൽ താരങ്ങൾ മാപ്പ് പറഞ്ഞിരുന്നു. ഇന്നലെ സായ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ശിവ് ശർമ്മ ജന്തർ മന്തറിലെത്തി താരങ്ങളുമായി ചർച്ച നടത്തി.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033