രാജ്യത്തെ ആദ്യ എലിവേറ്റഡ് ക്രോസ് ടാക്‌സിവേ ; ഡൽഹിയിൽ യാഥാർത്ഥ്യമാകും

For full experience, Download our mobile application:
Get it on Google Play

ഡൽഹി: രാജ്യത്തെ ആദ്യ എലിവേറ്റഡ് ക്രോസ് ടാക്‌സിവേ ഈ വർഷം ഡൽഹിയിൽ പ്രവർത്തനക്ഷമമാകുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതർ അറിയിച്ചു. വ്യോമയാന സുരക്ഷാ ഏജൻസികളുടെ അനുമതിക്ക് ശേഷമായിരിക്കും ഇത് തുറക്കുന്നതെന്ന് അധികാരികൾ അറിയിച്ചു.എലിവേറ്റഡ് ക്രോസ് ടാക്സിവേ പ്രവർത്തനക്ഷമമാകുന്നതോടെ യാത്രക്കാർക്ക് സുഗമമായ യാത്ര പ്രദാനം ചെയ്യും. കൂടാതെ ഈ പ്രദേശത്തുകൂടി വാഹനമോടിക്കുന്ന ആളുകൾക്ക് വേറിട്ടൊരു അനുഭവം നൽകും. ടാക്‌സിവേ പ്രവർത്തനക്ഷമമാകുന്നതോടെ വിമാനം ലാൻഡ് ചെയ്തതിനു ശേഷം പിന്നിടേണ്ട ദൂരവും കുറയും.

ലോകത്ത് ചുരുക്കം ചില വിമാനത്താവളങ്ങളിൽ മാത്രമാണ് ഇത്രയും ഉയർന്ന ടാക്‌സിവേകൾ ഉള്ളതെന്ന് അധികൃതർ അറിയിച്ചു. ഏവിയേഷൻ സെക്യൂരിറ്റി ഏജൻസികളുടെ ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്ത്് സന്ദർശനം നടത്തിയിരുന്നു. സന്ദർശന വേളയിൽ സുരക്ഷയെക്കുറിച്ച് ഡൽഹി ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് അധികൃതർക്ക് നിർദ്ദേശം നൽകുകയും ചെയ്തു. എലിവേറ്റഡ് ടാക്‌സിവേയുടെ പ്രവർത്തനങ്ങൾ പൂർത്തികരിച്ചു വരുന്നതായി അധികൃതർ വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുട്ടിൽ മരംമുറിക്കേസ് : അഗസ്റ്റിന്‍ സഹോദരങ്ങൾ ഇന്ന് കോടതിയിൽ ഹാജരാകും

0
കൊച്ചി: മുട്ടിൽ മരം മുറിയുമായി ബന്ധപ്പെട്ട വഞ്ചനാക്കേസിൽ പ്രതികളും റിപ്പോര്‍ട്ടര്‍ ടിവി...

ഗണ്‍മാന്‍മാരുടെ മര്‍ദനം: എം.ആര്‍ അജിത് കുമാര്‍ നല്‍കിയ ഹര്‍ജി കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ഇന്ന്...

0
തിരുവനന്തപുരം: സസ്‌പെന്‍ഷന്‍ നടപടി ചോദ്യം ചെയ്ത് എഡിജിപി എം.ആര്‍ അജിത് കുമാര്‍...

എന്‍സിഇആര്‍ടി പാഠപുസ്തക സമിതി പുനഃസംഘടിപ്പിച്ചു ; സമിതിയിൽ എബിവിപി മുന്‍ ദേശിയ സെക്രട്ടറി ഉൾപ്പെടെയുള്ളവർ

0
ഡല്‍ഹി : എന്‍സിഇആര്‍ടി പാഠപുസ്തക സമിതി പുനഃസംഘടിപ്പിച്ചു. സമിതിയിലെ 20 അംഗങ്ങളില്‍...

അമ്മയെ ഓടുന്ന തീവണ്ടിക്ക് മുന്നിൽ തള്ളിയിട്ടു കൊന്നു ; മകൻ അറസ്റ്റിൽ

0
ചെന്നൈ : പരിചരിക്കാൻ സമയമില്ലാത്തതിനെത്തുടർന്ന് വൃദ്ധയായ അമ്മയെ മകൻ ഓടുന്ന തീവണ്ടിക്കു...