ഭർത്താവിനോടുള്ള വാശിക്ക് ഓടിക്കൊണ്ടിരുന്ന ഓട്ടോയിൽ നിന്നും പുറത്തേക്ക് ചാടി ; ഗർഭിണിയായ യുവതിക്ക് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഒറ്റൂരിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽ നിന്ന് ചാടി ഒന്നരമാസം ഗർഭിണിയായ യുവതി മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഓട്ടോയ്ക്കുള്ളിൽ വെച്ച് ഭർത്താവുമായി വഴക്കുണ്ടായതിനെ തുടർന്നാണ് യുവതി പുറത്തേക്ക് ചാടിയതെന്നാണ് ലഭിക്കുന്ന വിവരം. ഒറ്റൂർ തോപ്പുവിള കുഴിവിള വീട്ടിൽ രാജീവിൻ്റെയും ഭദ്ര‌‌യുടെയും മകൾ സുമിനയാണ് (22) മരിച്ചത്. ഒറ്റൂർ തോപ്പുവിള ജംഗ്ഷന് സമീപത്ത് വെച്ചായിരുന്നു സംഭവം. കഴിഞ്ഞദിവസം വൈകിട്ട് മൂന്നോടെയാണ് സംഭവം നടന്നത്. ഗർഭ പരിശോധനയ്ക്കായി ഭർത്താവ് അഖിലിനൊപ്പം സുമിന ആശുപത്രിയിൽ പോയതായിരുന്നു.

തിരികെ വരുന്ന വഴിക്ക് വെച്ച് ഇരുവരും തമ്മിൽ വഴക്കുണ്ടാവുകയും, സുമിന ഓട്ടോയിൽ നിന്നും പുറത്തേക്ക് ചാടുകയുമായിരുന്നു. യുവതി പുറത്തേക്ക് ചാടുന്നതിനിടയിൽ തല പോസ്റ്റിലിടിച്ച് മരണം സംഭവിക്കുകയായിരുന്നു. സംഭവം നടക്കുമ്പോൾ സുമിന ഒന്നര മാസം ഗർഭിണിയായിരുന്നു. സുനിമ ചാടിയതും ഡ്രൈവർ ഓട്ടോ നിർത്തി. അഖിലും ഡ്രൈവറും ഓടിയെത്തി. വഴിയാത്രക്കാരായവരും സുമിനയെ രക്ഷിക്കാൻ ഓടിയെത്തിയിരുന്നു. നാട്ടുകാരുടെ സഹായത്തോടെ തന്നെ യുവതിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ ആശുപത്രിയിൽ വച്ച് യുവതി മരണപ്പെടുകയായിരുന്നു.

മൃതദേശം അടക്കം ചെയ്ത ശേഷം അഖിലിനെയും ഓട്ടോ ഓടിച്ച ഡ്രൈവറെയും പോലീസ് വിളിച്ച് ചോദ്യം ചെയ്തിരുന്നു. കൂലിപ്പണിക്കാരനായ രാജീവിന്റെ രണ്ടു മക്കളിൽ മൂത്തയാളാണ് സുമിന. ഒരു വർഷം മുമ്പാണ് കല്ലമ്പലം പാവല്ല സ്വദേശി അഖിലുമായുള്ള സുമിനയുടെ വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ് ആദ്യ നാളുകളിൽ നല്ല രീതിയിൽ ആയിരുന്നു ഇവരുടെ ജീവിതം മുന്നോട്ട് പോയിരുന്നത്. എന്നാൽ, അടുത്തകാലത്തായി ഇവർ തമ്മിൽ വഴക്കായിരുന്നു. തന്നെ കാണിച്ച് തരാമെന്ന് ഭർത്താവിനോട് പറഞ്ഞായിരുന്നു സുമിന ഓട്ടോയിൽ നിന്ന് ചാടിയതെന്നാണ് വിവരം. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദേവസ്വം കമ്മിഷണറുടെ ക്വാർട്ടേഴ്സിനും കാറിനും ചെലവിട്ടത് 28 ലക്ഷം ; വിമർശനവുമായി ഹൈക്കോടതി

0
കൊച്ചി : കൊച്ചിൻ ദേവസ്വം ബോർഡ് കമ്മിഷണർ എസ്.ആർ. ഉദയകുമാറിനു വേണ്ടി...

‘സൂപ്പർ എൽനിനോ’ വരും ; കേരളത്തെ കാത്തിരിക്കുന്നത് തീവ്രമഴയും അപ്രതീക്ഷിത പ്രളയങ്ങളും

0
കോട്ടയം : എൽനിനോ പ്രതിഭാസം നവംബർ-ഡിസംബറോടെ ശക്തിപ്പെടുമെന്നും, മുൻകാലങ്ങളെക്കാൾ രൂക്ഷമായേക്കുമെന്നും മുന്നറിയിപ്പ്....

പെട്രോളുമായെത്തി വനിതാ മജിസ്ട്രേട്ടിനെ ഭീഷണിപ്പെടുത്തിയ സംഭവം ; പ്രതികൾക്ക് 5 വർഷം തടവ്

0
കോട്ടയം : അടിപിടിക്കേസിൽ കോടതിയിൽ അനൂകൂല നിലപാട് സ്വീകരിക്കുന്നില്ലെന്നാരോപിച്ചു കാറിൽ പെട്രോൾ...

സിഎംആര്‍എല്‍-എക്‌സാലോജിക് ദുരൂഹ സാമ്പത്തിക ഇടപാട് ; 85 ലക്ഷം കൈമാറിയത് ആർക്ക്? വീണക്കെതിരെ പുതിയ...

0
കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് സൊല്യൂഷന്‍സ് ദുരൂഹ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് എക്‌സാലോജിക് മാനേജിംഗ്...