Thursday, April 17, 2025 10:23 pm

പ്ലാസ്റ്റിക് ടാഗിന് വിട ; ഇനി കന്നുകാലികള്‍ക്ക് മൈക്രോചിപ്പ് – പദ്ധതിക്ക് പത്തനംതിട്ട ജില്ലയില്‍ തുടക്കമായി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മൃഗസംരക്ഷണ വകുപ്പിന്റെ ഇ സമൃദ്ധ പദ്ധതിയുടെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ കന്നുകാലികള്‍ക്ക് ആര്‍എഫ്‌ഐഡി മൈക്രോചിപ്പ് സംവിധാനം ഏര്‍പ്പെടുത്തുന്ന പദ്ധതിയുടെ ഫീല്‍ഡ് തല പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ നിര്‍വഹിച്ചു. തുടര്‍ന്ന് കര്‍ഷകനായ കല്ലറക്കടവ് മേലേമറ്റത്ത് ജയകുമാറിന്റെ വീട്ടിലെ കന്നുകാലിക്ക് ജില്ലാ കളക്ടറുടെ സാന്നിധ്യത്തില്‍ ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ എസ്. സുജാ ദേവി മൈക്രോചിപ് കുത്തിവെച്ചു. കേരളാ ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിയുടെ മേല്‍നോട്ടത്തില്‍ നടത്തുന്ന ഈ പദ്ധതി ആദ്യമായി നടപ്പിലാകുന്നത് പത്തനംതിട്ട ജില്ലയിലാണ്. കേരള പുനര്‍നിര്‍മാണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയില്‍ 60,175 കന്നുകാലികള്‍ക്കാണ് മൈക്രോചിപ്പ് ഘടിപ്പിക്കുന്നത്. ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു സമഗ്രമായ ഡിജിറ്റല്‍ സംവിധാനം മൃഗസംരക്ഷണമേഖലയില്‍ ഒരു സര്‍ക്കാര്‍ വകുപ്പ് നടപ്പാക്കുന്നത്.

നിലവില്‍ ഉപയോഗിച്ച് വരുന്ന പ്ലാസ്റ്റിക് ടാഗ് സംവിധാനത്തിന് പകരമായി, ഇതിന്റെ ന്യൂനതകള്‍ എല്ലാം പരിഹരിച്ച് കൊണ്ട് പകരം നടപ്പാക്കാന്‍ പോകുന്ന ഒരു പുതിയ തിരിച്ചറിയില്‍ സംവിധാനമാണ് ആര്‍എഫ്‌ഐഡി (റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍) ടാഗിംഗ് അഥവാ മൈക്രോചിപ്പ് ടാഗിംഗ്. നൂതനമായ സാങ്കേതിക വിദ്യയിലൂടെ ശാസ്ത്രീയമായ ആനിമല്‍ ഐഡന്റിഫിക്കേഷന്‍ ട്രേസബിലിറ്റി സംവിധാനത്തിലൂടെ ഓരോ മൃഗങ്ങളുടേയും വിശദാംശങ്ങള്‍ അടങ്ങിയ ബൃഹത്തായ ഒരു ആനിമല്‍ ഡേറ്റാബേസ് സൃഷ്ടിക്കാന്‍ ഈ പദ്ധതിയിലൂടെ സാധിക്കും. ഈ ഡാറ്റ പിന്നീട് ഡാറ്റ അനലറ്റിക്‌സ്, ബ്രീഡിംഗ് മാനേജ്‌മെന്റ്, പെഡിഗ്രി റെക്കോര്‍ഡ് സൃഷ്ടിക്കല്‍, രോഗനിരീക്ഷണം, ഇ-വെറ്ററിനറി സര്‍വീസ്, ഇന്‍ഷുറന്‍സ് അധിഷ്ഠിത സേവനങ്ങള്‍, ഭാവിപ്രവര്‍ത്തനങ്ങളുടെ ആസൂത്രണം, എന്നിവയ്ക്കായി ഉപയോഗിക്കാം.

ഇ-സമൃദ്ധ എന്ന പേരില്‍ മൃഗസംരക്ഷണ വകുപ്പിന്റെ ഒരു പൈലറ്റ് പദ്ധതിയായി പത്തനംതിട്ട ജില്ലയിലെ മുഴുവന്‍ കൃഷിക്കാരുടെയും മൃഗങ്ങളുടെയും വിവരങ്ങള്‍ ശേഖരിക്കുന്നതിനും ഓരോ മൃഗങ്ങളെ തിരിച്ചറിയുന്നതിനുമായി ആര്‍എഫ്‌ഐഡി അധിഷ്ഠിത ടാഗിങ്ങും ജി.ഐ.സ് മാപ്പിംഗും ഉള്‍പ്പെടുത്തി ഒരു പുതിയ ഡിജിറ്റല്‍ സാങ്കേതിക വിദ്യ അധിഷ്ഠിതമായ(അനിമല്‍ ട്രേസബിലിറ്റി ആന്‍ഡ് ഹെല്‍ത്ത് മാനേജ്‌മെന്റ് സിസ്റ്റം) കേരളാ പുനര്‍ നിര്‍മാണപദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കാന്‍ മൃഗസംരക്ഷണ വകുപ്പ് തീരുമാനിച്ചിട്ടുള്ളത്.

ബയോ കോമ്പാക്റ്റബിള്‍ ഗ്ലാസുകൊണ്ടു നിര്‍മിച്ച, 12 മില്ലിമീറ്റര്‍ നീളവും രണ്ടു മില്ലിമീറ്റര്‍ വ്യാസവും ഉള്ളതും മൃഗങ്ങളുടെ തൊലിക്കടിയില്‍ നിക്ഷേപിക്കാവുന്നതും യാതൊരുവിധ റിയാക്ഷന്‍ ഉണ്ടാക്കാത്തതുമായ ഒരു ഇലക്ട്രോണിക് ചിപ്പ് ആണ് കന്നുകാലികളില്‍ ഘടിപ്പിക്കുന്നത്. പ്രത്യേക മൈക്രോചിപ്പ് റീഡര്‍ ഉപയോഗിച്ചാണ് ഇതില്‍ രേഖപ്പെടുത്തിയിട്ടുള്ള 15 അക്ക തിരിച്ചറിയല്‍ നമ്പര്‍ മനസിലാക്കേണ്ടത്. ഈ നമ്പര്‍ പ്രത്യേകം ആവിഷ്‌കരിക്കുന്ന സോഫ്റ്റ് വെയര്‍ ആപ്ലിക്കേഷന്‍ വഴി ഇ-സമൃദ്ധ സോഫ്റ്റ് വെയറില്‍ എത്തുകയും അതിലുള്ള വിവരശേഖരത്തില്‍നിന്നും വിവരങ്ങള്‍ കര്‍ഷകര്‍ക്കും സാങ്കേതിക ഉദ്യോഗസ്ഥര്‍ക്കും ലഭ്യമാക്കുന്നതിനും ഇ-സമൃദ്ധ പദ്ധതിപ്രകാരം വിവരങ്ങള്‍ വിശകലനം ചെയ്യാനും സാധിക്കും.

കേരളാ പുനര്‍നിര്‍മാണ പദ്ധതിയിലൂടെ 7.52 കോടി രൂപ സര്‍ക്കാര്‍ ഇതിനായി അനുവദിച്ചിട്ടുണ്ട്. പദ്ധതിക്കാവശ്യമായ ടാഗുകളും, മൈക്രോചിപ്പ്, ആര്‍എഫ്‌ഐഡി റീഡര്‍ മറ്റ് അനുബന്ധ ഉപകരണങ്ങള്‍ എല്ലാം തന്നെ ജില്ലയിലെ വകുപ്പിന് കീഴിലുള്ള മുഴുവന്‍ മൃഗസംരക്ഷണ വകുപ്പ് സ്ഥാപനങ്ങളിലും നല്‍കിയിട്ടുണ്ട്. ജില്ലയിലെ വെറ്ററിനറി സര്‍ജന്‍മാര്‍ക്കും ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാര്‍ക്കുമുള്ള സാങ്കേതിക പരിശീലനങ്ങളും പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഈ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പത്തനംതിട്ടയില്‍ നിര്‍വഹിച്ചിരുന്നു.

പത്തനംതിട്ട മൃഗസംരക്ഷണ ഓഫീസര്‍ ഡോ. കെ. ജ്യോതിഷ് ബാബു ദിവസങ്ങള്‍ക്കകം വിരമിക്കാനിരിക്കെ കന്നുകാലികള്‍ക്ക് ആര്‍എഫ്‌ഐഡി മൈക്രോചിപ്പ് സംവിധാനം ഏര്‍പ്പെടുത്തുന്ന പദ്ധതി
ആദ്യമായി ജില്ലയില്‍ ആരംഭിക്കാന്‍ കഴിഞ്ഞത് വകുപ്പിന് ഏറെ അഭിമാനകരമായ നേട്ടമാണ്.
ഫീല്‍ഡ്തല പ്രവര്‍ത്തനാരംഭത്തില്‍ പത്തനംതിട്ട മൃഗസംരക്ഷണ ഓഫീസര്‍ ഡോ. കെ. ജ്യോതിഷ് ബാബു, ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. രാജേഷ് ബാബു, പ്രോജക്ട് ഓഫീസര്‍ ഡോ. ഡാനിയല്‍ ജോണ്‍, ജില്ലാ എപ്പിഡമോളജിസ്റ്റ് ഡോ. എം.ജി. ജാന്‍കി ദാസ്, ഡോ. വാണി ആര്‍ പിള്ള തുടങ്ങിയവര്‍ പങ്കെടുത്തു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കൊല്ലത്ത് സിപിഐഎം നേതാക്കള്‍ നടുറോഡില്‍ തമ്മിലടിച്ചു

0
കൊല്ലം : സിപിഐഎം നേതാക്കള്‍ നടുറോഡില്‍ തമ്മിലടിച്ചു. ആയൂര്‍ ഇളമാട് ലോക്കല്‍...

ഭീകരാക്രമണക്കേസിൽ പിടിയിലായ തഹാവൂർ റാണയുടെ ഇന്ത്യയിലെ ബന്ധങ്ങളിൽ കൂടുതൽ വിവരങ്ങൾ ശേഖരിച്ച് എൻഐഎ

0
മുംബൈ : ഭീകരാക്രമണക്കേസിൽ പിടിയിലായ തഹാവൂർ റാണയുടെ ഇന്ത്യയിലെ ബന്ധങ്ങളിൽ കൂടുതൽ...

കാസർകോട് സ്വദേശി ഷാർജയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു

0
ഷാർജ: എമിറേറ്റിലെ ദൈദ് എന്ന സ്ഥലത്ത് വാഹനാപകടത്തിൽ കാസർകോട് സ്വദേശിയായ മുക്രി...

മതധ്രുവീകരണത്തിനുള്ള നീക്കത്തിന് സുപ്രീം കോടതി താത്കാലികമായി തടയിട്ടുവെന്ന് മന്ത്രി പി രാജീവ്

0
കൊച്ചി: മുനമ്പം പ്രശ്നത്തിൽ പരിഹാരം കണ്ടെത്താനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്ന് മന്ത്രി...