തർക്കത്തിനിടയിൽ ടാക്സി ഡ്രൈവറെ കൊലപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

ദില്ലി : 400 രൂപയെ ചൊല്ലിയുള്ള തർക്കത്തിനിടയിൽ 26കാരനായ ടാക്സി ഡ്രൈവറെ കൊലപ്പെടുത്തി പ്രായപൂർത്തിയാകാത്ത ആൺകുട്ടിയടക്കമുള്ള സംഘം. വടക്ക് കിഴക്കൻ ദില്ലിയിലെ സോണിയ വിഹാറിലാണ് സംഭവം. വെള്ളിയാഴ്ച ടാക്സി കാർ വിളിച്ച മൂന്നംഗ സംഘം പണത്തിന്റെ പേരിൽ 26കാരനുമായി തർക്കിക്കുകയായിരുന്നു. തർക്കം കയ്യാങ്കളിയിലേക്ക് എത്തിയതോടെ യാത്രക്കാരായ മൂവർ സംഘം സുഹൃത്തുക്കളേക്കൂടി സ്ഥലത്തേക്ക് വിളിച്ച് വരുത്തിയാണ് ടാക്സി ഡ്രൈവറെ ആക്രമിച്ചത്. സംഭവത്തിൽ പോലീസ് പ്രതികളിലൊരാളായ പ്രായപൂർത്തിയാകാത്ത അക്രമിയെ പിടികൂടി. ജഹാംഗിർപുരി സ്വദേശിയായ സന്ദീപ് എന്ന ടാക്സി ഡ്രൈവറാണ് കൊല്ലപ്പെട്ടത്. നോയിഡയിൽ നിന്നാണ് ടാക്സി ഡ്രൈവർ മൂന്നംഗ സംഘത്തെ കാറിൽ കയറ്റിയത്. യാത്ര പൂർത്തിയായതിന് ശേഷം മൂന്നംഗ സംഘം പണം നൽകാൻ വിസമ്മതിക്കുകയായിരുന്നു. വാക്കേറ്റമായതിന് പിന്നാലെ രണ്ട് സുഹൃത്തുക്കൾ കൂടി എത്തിയാണ് കാർ ഡ്രൈവറെ ആക്രമിച്ചത്. കയ്യേറ്റത്തിനിടെ തലയിലും വയറിലും കുത്തേറ്റാണ് സന്ദീപ് കൊല്ലപ്പെട്ടിട്ടുള്ളത്. ഇതുവഴിയെത്തിയ പട്രോൾ സംഘം സന്ദീപിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ഇയാൾ മരിക്കുകയായിരുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...

ക്രിസ്ത്യൻ വിവാഹമോചന നിയമത്തിൽ നിർണ്ണായക ഉത്തരവുമായി ഹൈക്കോടതി; നിയമപരമായ വ്യവസ്ഥകളിൽ വ്യക്തത

0
കൊച്ചി: ക്രിസ്ത്യന്‍ വിവാഹമോചന നിയമത്തില്‍ നിര്‍ണായക വിധിയുമായി ഹൈക്കോടതി. 1869ലെ വിവാഹമോചന...

​’ഛാത്രോം കി ഗൂഞ്ച്’ രാജ്യവ്യാപകമായി 800 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാൻ കോൺഗ്രസ്; വിദ്യാർത്ഥി സമരങ്ങളിൽ ശക്തമായി...

0
ന്യൂഡൽഹി: രാജ്യത്തെ പരീക്ഷാ അട്ടിമറികള്‍ക്കെതിരെ വ്യാപക പ്രതിഷേധം നടത്താൻ തീരുമാനിച്ച് കോണ്‍ഗ്രസ്...

ശ്രീനാരായണ ഗുരുധർമ്മ പ്രചാര സംഘത്തിൻ്റെ കർഷക ദിനാചരണം മാതൃകയായി

0
തിരുവനന്തപുരം: ശ്രീനാരായണ ഗുരുധർമ്മ പ്രചാരസംഘം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷക...