മൂന്നാം ക്ലാസ് വിദ്യാർഥിയെ പൊതിരെ തല്ലി അധ്യാപകൻ, സസ്പെൻഡ് ചെയ്ത് ഉത്തരവ്

For full experience, Download our mobile application:
Get it on Google Play

ജയ്പൂർ: രാജസ്ഥാനിൽ വിദ്യാർഥിയെ അതിക്രൂരമായി മർദ്ദിച്ച അധ്യാപകനെതിരെ നടപടി. മൂന്നാം ക്ലാസ് വിദ്യാർഥിയെ തല്ലിച്ചതച്ച സർക്കാർ സ്കൂൾ അധ്യാപകനെ സസ്പെൻഡ് ചെയ്യാൻ വിദ്യാഭ്യാസമന്ത്രി ഉത്തരവിട്ടു. രാജസ്ഥാനിലെ ബാർമർ ജില്ലയിൽ ആണ് വിദ്യാർതിയെ അധ്യാപകൻ മർദ്ദിച്ചത്. റോൾ നമ്പർ എഴുതിയത് തെറ്റിയതിനായിരുന്നു മർദ്ദനം. സംഭവം സമൂഹമാധ്യമങ്ങളിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കിയതോടെയാണ് അധ്യാപകനെതിരെ വിദ്യാഭ്യാസ വകുപ്പ് നടപെടിയെടുത്തത്. ബാർമർ ജില്ലയിലെ ചൗഹ്താനിലെ ഗവൺമെന്‍റ് ഹയർ പ്രൈമറി സ്കൂളിലെ ലെവൽ-1 അദ്ധ്യാപകനായ ഗൺപത് പടാലിയയെ സസ്പെൻഡ് ചെയ്യാൻ മന്ത്രി മദൻ ദിലാവർ ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് നിർദ്ദേശം നൽകി.

മന്ത്രിയെ ടാഗ് ചെയ്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെയാണ് നടപടി. റോൾ നമ്പർ ശരിയായി എഴുതാത്തതിന് അധ്യാപകൻ ചൂരൽ ഉപയോഗിച്ച് മൂന്നാം ക്ലാസുകാരനെ നിരവധി തവണ മർദ്ദിക്കുകയായിരുന്നു. കുട്ടി വീട്ടിലെത്തിയപ്പോൾ മുഖത്തടക്കം മർദ്ദനത്തിന്‍റെ പാടുകൾ കണ്ട് മാതാപിതാക്കൾ ചോദിച്ചപ്പോഴാണ് അധ്യാപകന്‍റെ ക്രൂരത പുറത്തറിഞ്ഞത്. പിന്നാലെ ഇവർ സ്കൂൾ അധികൃതർക്ക് പരാതി നൽതി. ഇതിനിടെ കുട്ടിക്ക് മർദ്ദനമേറ്റ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ഇതോടെയാണ് അധ്യാപകനെതിരെ നടപടിക്ക് മന്ത്രി ഉത്തരവിട്ടത്. അതേസമയം അധ്യാപകനെതിരെ പോലീസിൽ പരാതി നൽകുമെന്ന് വിദ്യാർഥിയുടെ രക്ഷിതാക്കൾ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശനിയാഴ്ചത്തെ മാർച്ച് മാറ്റിവെക്കുമെന്ന സൂചന നൽകി സിജെപി നേതൃത്വം; സുപ്രീം കോടതിയിൽ പുതിയ നീക്കങ്ങളുമായി...

0
ന്യൂഡൽഹി: ശനിയാഴ്ചത്തെ ദില്ലി മാർച്ച് പുനരാലോചിക്കുമെന്ന സൂചന നൽകി കോക്രോച്ച് ജനതാ...

വിമാനത്തിനുള്ളിൽ ബോംബ് ഭീഷണി; ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ കുറിപ്പ് കണ്ടതിനെ തുടർന്ന് അഹമ്മദാബാദിൽ അടിയന്തര...

0
ന്യൂഡൽഹി: വിമാനത്തിലെ ശുചിമുറിയിൽ ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിന് പിന്നാലെ...

പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതൽ നടപടികൾ;തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വയോധികന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ രോ​ഗി...

വീണാ ജോർജിനെതിരായ ആക്രമണ സംഭവം; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി

0
തിരുവനന്തപുരം: മുന്‍മന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസിന്റെ അന്വേഷണത്തിന്...