അച്ചൻകോവിൽ : ഇന്നത്തെ കനത്ത കാറ്റിലും മഴയിലും അച്ഛൻ കോവിൽ ദേവസ്വത്തിലെ തേക്ക് മരം വീണു വീട് പൂർണമായി തകർന്നു. അച്ചൻകോവിൽ ഊനാട്ടു കോയിക്കൽ അമ്പിനാഥൻ പിള്ളയുടെ വീടാണ് തകർന്നത്. അച്ഛൻകോവിൽ ദേവസ്വത്തിലെ വർഷങ്ങൾ പഴക്കമുള്ള തേക്കു മരമാണ് വീണത്. മഴ സമയത്ത്
വീട്ടുകാർ പുറത്ത് ആയിരുന്നതിനാലാണ് വലിയ അപകടം ഒഴിവായത്. വർഷങ്ങളായി ദേവസ്വം ബോർഡ് ഈ മരങ്ങൾ വെട്ടി മാറ്റാം എന്ന് പറയുന്നുണ്ടെങ്കിലും ഇതുവരെ അത് ചെയ്തിട്ടില്ലെന്നും ഇനിയും ഇതുപോലെ അപകടാവസ്ഥയിലുള്ള തേക്ക് മരങ്ങളാണ് പ്രദേശത്തെ വീടുകൾക്ക് സമീപം നിൽക്കുന്നതെന്നും നടപടി സ്വീകരിക്കണമെന്നും ആവശ്യമുയർന്നു.
കനത്ത കാറ്റിലും മഴയിലും തേക്ക് മരം വീണു വീട് പൂർണമായി തകർന്നു
RECENT NEWS
Advertisment