ആലപ്പുഴ: യാത്രാവേളയിലും നിര്‍ത്തിയിടുമ്പോഴും വാഹനങ്ങള്‍ തീപിടിക്കുന്നതിന്‍റെ പ്രധാന കാരണം വാഹനങ്ങളില്‍ വരുത്തുന്ന മാറ്റങ്ങളാണെന്ന് സര്‍ക്കാര്‍ നിയോഗിച്ച സാങ്കേതികസമിതി. മാവേലിക്കര കണ്ടിയൂരില്‍ കാറിന് തീപിടിച്ച് യുവാവ് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ആലപ്പുഴയില്‍ ചേര്‍ന്ന പ്രഥമ യോഗത്തിലാണ് ഈ വിലയിരുത്തല്‍. വാഹനങ്ങളിലെ ഓള്‍ട്ടറേഷൻ, ഇനന്ധനം ഉള്‍പ്പെടെയുള്ള സ്‌ഫോടക സ്വഭാവമുള്ള വസ്തുക്കള്‍ കൊണ്ടുപോകല്‍, പ്രാണികള്‍ ഇന്ധനക്കുഴല്‍ തുരന്ന് ചോര്‍ച്ച വരുത്തുന്നത് തുടങ്ങിയ മൂന്നു കാരണങ്ങളാണ് തീപിടിത്തത്തിന് കണ്ടെത്തിയത്. ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടത്താൻ അപകടം നടന്ന സ്ഥലങ്ങള്‍ സന്ദര്‍ശിക്കും. ഫോറൻസിക് വിദഗ്ധരുടെ സഹായവും തേടും. തെരഞ്ഞെടുത്ത സ്ഥലങ്ങളില്‍ ഈമാസം 26, 27, 28 തീയതികളിലാണ് പരിശോധന. റോഡ് സുരക്ഷ കമീഷണര്‍ എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലായിരുന്നു യോഗം.
സംസ്ഥാനത്ത് മൂന്നുവര്‍ഷത്തിനിടെ 207 വാഹനത്തിന് തീപിടിച്ച് ആറ് മരണവും നാലുപേര്‍ക്ക് പൊള്ളലേല്‍ക്കുകയും ചെയ്തു. കുറഞ്ഞ വിലയുള്ള വാഹനങ്ങള്‍ വാങ്ങി കൂടുതല്‍ വിലയുള്ള വാഹനങ്ങളുടെ സൗകര്യങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നതാണ് തീപിടിത്തത്തിന് പ്രധാന കാരണം. വിലകുറച്ച് ഇന്ധനം കിട്ടുന്ന സ്ഥലങ്ങളില്‍നിന്ന് അവ കൂടുതല്‍ ശേഖരിച്ച് വാഹനങ്ങളില്‍ കൊണ്ടുപോകുന്ന പ്രവണതയും അപകടമുണ്ടാക്കും. പെട്രോളിലെ എഥനോളിനെ ആകര്‍ഷിക്കുന്ന ചെറുപ്രാണിയാണ് മറ്റൊന്ന്. ഇന്ധനം കുടിക്കാൻ ഇവ കുഴലില്‍ ചോര്‍ച്ച വരുത്തുന്നുവെന്നാണ് നിഗമനം. ഇതേക്കുറിച്ചും ശാസ്ത്രീയ പഠനം നടത്തും. അതിനുശേഷം സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കും.
തീപിടിച്ചവയില്‍ ഏറെയും പെട്രോള്‍ വാഹനങ്ങളാണ്. ഇതില്‍ ബൈക്കും കാറുമാണ് മുന്നില്‍. ഇലക്‌ട്രിക് വാഹനങ്ങളുടെ തീപിടിത്തവും സമിതി പഠനവിധേയമാക്കും. ഫോറൻസിക് വിഭാഗം ഡോ. എസ്.പി. സുനില്‍, സാങ്കേതിക വിഗദ്ധൻ ഡോ. കെ.ജെ. രമേശ്, ഡോ. മനോജ് കുമാര്‍, ഡോ. കമല്‍ കൃഷ്ണൻ, ട്രാഫിക് ഐ.ജി, അഡീഷനല്‍ ട്രാൻസ്പോര്‍ട്ട് കമീഷണര്‍ എന്നിവരടങ്ങിയതാണ് സമിതി. രണ്ടുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – ptamedianews@gmail.com
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – sales@eastindiabroadcasting.com
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033