എടത്വ: അഗതികളുടെ അമ്മ മദർ തെരേസയുടെ 113-ാം ജന്മദിനം ആഘോഷിക്കാൻ ക്ഷേത്ര മുഖ്യതന്ത്രി ‘സ്നേഹ ഭവനി’ലെത്തി. തലവെടി തിരുപനയനൂർ കാവ് ദേവി ക്ഷേത്രം മുഖ്യ തന്ത്രിയും ഓൾ കേരള ബ്രാഹ്മിൺ ഫെഡറേഷൻ വൈസ് പ്രസിഡൻ്റുമായ ബ്രഹ്മശ്രീ നീലകണ്ഠരരു ആനന്ദ് പട്ടമനയാണ് പ്രത്യേക ദിനത്തിൽ അന്തേവാസികളോടൊപ്പം സമയം ചിലവഴിക്കാൻ എത്തിയത്. അശരണരുടെ അമ്മയായിരുന്ന മദർ തെരേസയുടെ ജീവിതം അദ്ദേഹത്തെ ഏറെ സ്വാധീനിച്ചിട്ടുണ്ടെന്നും അർഹരെ സഹായിക്കുന്നത് പുണ്യമാണെന്നും അദ്ദേഹം പറഞ്ഞു. സ്നേഹഭവനിലെത്തിയ ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് പിഷാരത്ത്, എടത്വ വികസന സമിതി ജനറൽ സെക്രട്ടറി ഡോ.ജോൺസൺ വി. ഇടിക്കുള, ക്ഷേത്ര ഭാരവാഹികളായ അജികുമാർ കലവറശ്ശേരിൽ, ഭരതൻ പട്ടരുമഠം എന്നിവരെ ഡയറക്ടർ ജോണിക്കുട്ടി തുരുത്തേൽ സ്വീകരിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033