കൊല്ലം : കൊല്ലത്ത് കൊറോണ സ്ഥിരീകരിച്ച പ്രാക്കുളം സ്വദേശിയുമായി പ്രാഥമികമായി സമ്പര്‍ക്കം പുലര്‍ത്തിയ 11 പേരുടെ പരിശോധനാഫലം നെഗറ്റീവ്. 24 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 11 പേരുടെ ഫലമാണ് തിങ്കളാഴ്ച ഉച്ചയോടെ പുറത്തെത്തിയത്. ഇദ്ദേഹത്തെ ചികിത്സിച്ച പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍, നേഴ്‌സ്, സഞ്ചരിച്ച ഓട്ടോറിക്ഷയുടെ ഡ്രൈവര്‍, വിമാനത്തിലെ എട്ടു സഹയാത്രികര്‍ എന്നിവരുടെ പരിശോധനാഫലമാണ് നെഗറ്റീവ് ആയത്.
ഇനി അറുപതിലധികംപേരുടെ ഫലം കൂടി പുറത്തുവരാനുണ്ട്. കൊറോണ സ്ഥിരീകരിച്ചയാളുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ ഹൈ റിസ്‌ക് പട്ടികയില്‍ 73പേരും ലോ റിസ്‌ക് പട്ടികയില്‍ 56പരുമാണ് ഉള്ളത്. അതേസമയം, അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത ബന്ധുക്കളുടെ ഫലം പുറത്തെത്തിയിട്ടില്ല. രോഗിക്കൊപ്പം ഏറ്റവും കൂടുതല്‍ സമയം ചെലവഴിച്ചവരാണ് ഇവര്‍.
അതേസമയം കൊറോണ സ്ഥിരീകരിച്ചയാളുമായി അടുത്തിടപഴകിയ 19 പേര്‍ക്ക് കൊറോണയില്ലെന്ന തരത്തില്‍ ഫേസ്ബുക്കില്‍ പ്രചാരണം നടത്തിയവര്‍ക്ക് എതിരെ അന്വേഷണം നടത്തുമെന്ന് കളക്ടര്‍ അറിയിച്ചു.