കോന്നിയെ ശുദ്ധീകരിച്ച് അഗ്നിശമനസേന

For full experience, Download our mobile application:
Get it on Google Play

കോന്നി:  കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കോന്നി നഗരത്തിൻ്റെ വിവിധ ഇടങ്ങളിൽ കോന്നി ഫയർഫോഴ്സിൻ്റെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.

ആരോഗ്യ വകുപ്പിൽ നിന്ന് ലഭിച്ച പ്രത്യേക ശുദ്ധീകരണ ലായനി വെള്ളത്തിൽ കലർത്തിയാണ് നഗരത്തിലെ വിവിധ ഇടങ്ങൾ സംഘം ശുചീകരിച്ചത്. നഗരത്തിൽ ഏറ്റവും കൂടുതൽ ജനങ്ങൾ എത്തുന്ന സ്ഥലങ്ങളായ കോന്നി നാരായണപുരം ചന്ത, കൃഷി ഓഫീസ്, സി ഐ ഓഫീസ്, എ റ്റി എം കൗണ്ടർ, കോന്നി മാർക്കറ്റിംഗ് സൊസൈറ്റി ഭാഗം, വെയ്റ്റിംഗ് ഷെഡ് തുടങ്ങിയ സ്ഥലങ്ങളിലാണ് ഫയർഫോഴ്സ് അധികൃതർ ശുചീകരിച്ചത്. നാല് മണിക്കൂർ നീണ്ട ശുചീകരണ പ്രവർത്തനങ്ങൾക്ക് കോന്നി ഫയർഫോഴ്സ് ഉദ്യോഗസ്ഥരായ ശശികുമാർ, ബ്രോൺ, സന്തോഷ്, അനൂപ്, സജീവ് ഖാൻ,  വിനീത് തുടങ്ങിയവർ നേതൃത്വം നൽകി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആറന്മുള ഉതൃട്ടാതി വള്ളംകളി : ഓഗസ്റ്റ് 30 ന് സമ്പൂര്‍ണ മദ്യ നിരോധനം

0
ആറന്മുള : ഓഗസ്റ്റ് 30 ന് നടക്കുന്ന ഉതൃട്ടാതി വള്ളംകളിയോട് അനുബന്ധിച്ച്...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...