വാഹനാപകടത്തിൽ പരിക്ക് പറ്റിയ യുവാവിനെ പോലീസ് ചോദ്യം ചെയ്തതോടെ പൊളിഞ്ഞത് മോഷണക്കഥ

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: വാഹനാപകടത്തിൽ പരിക്ക് പറ്റിയ യുവാവിനെ പോലീസ് ചോദ്യം ചെയ്തതോടെ പൊളിഞ്ഞത് മോഷണക്കഥ. കൊല്ലം പട്ടത്താനം വായാലില്‍ത്തോപ്പ് നദീര്‍ഷാന്‍ (34) ആണ് കുറ്റിപ്പുറം പോലീസിന്‍റെ പിടിയിലായത്. ഇന്നലെ പുലര്‍ച്ചെ കുറ്റിപ്പുറം പള്ളിപ്പടിയില്‍ വെച്ചാണ് നദീര്‍ഷാന്‍ സഞ്ചരിച്ചിരുന്ന ബൈക്ക്, കാറുമായി കൂട്ടിയിടിച്ചത്. പരിക്കേറ്റ നദീര്‍ഷാനെ നാട്ടുകാര്‍ കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് പോലീസിന്‍റെ ചോദ്യം ചെയ്യലിലാണ് മോഷണം വിവരങ്ങള്‍ അറിയുന്നത്. കാഞ്ഞങ്ങാട്ടെ ഒരു വീട്ടില്‍ നിന്ന് പണവും മൊബൈല്‍ ഫോണും മോഷ്ടിച്ച നദീര്‍ഷാന്‍ പിന്നീട് ബൈക്കും മോഷ്ടിച്ചതിന് ശേഷം കൊല്ലത്തേക്ക് പോകുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്.

സിഐ കെ. നൗഫലിന്‍റെ നിര്‍ദേശ പ്രകാരം എസ്‌ഐ സുധീര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ വിപിൻ സേതു എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
സമാനമായ മറ്റൊരു കേസിൽ വയനാട് തൊണ്ടർനാട് കോറോത്തെ ബീവറേജ് ഔട്ലറ്റിൽ മോഷണം നടത്തിയ രണ്ട് പേര്‍ ഇന്നലെ പോലീസ് പിടിയിലായിരുന്നു. പേരാമ്പ്ര കൂത്താളി സ്വദേശി സതീശൻ (41) എറണാകുളം തൃപ്പൂണിത്തറ സ്വദേശി ബൈജു (49) എന്നിവരാണ് പിടിയിലായത്. ഈമാസം എട്ടിനായിരുന്നു മോഷണം നടന്നത്. 22000 രൂപയും 92000 രൂപയുടെ മദ്യവുമാണ് ഇവര്‍ മോഷ്ടിച്ചിരുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സംസ്ഥാന പാതയുടെ വികസനത്തിന് ഏറ്റെടുത്ത ഭൂമി ഗ്രാമപഞ്ചായത്തിന് കൈമാറണം : പ്രമേയം പാസാക്കി പഴവങ്ങാടി...

0
റാന്നി : പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയുടെ വികസനത്തിനായി ചെല്ലക്കാട് ജംഗ്ഷനിൽ...

പോലീസ് വാഹനത്തിൽ മദ്യക്കുപ്പി ; മെഡിക്കൽ റിപ്പോർട്ട് റിപ്പോർട്ട്

0
തൊടുപുഴ: ഇടുക്കിയിൽ പോലീസ് വാഹനത്തിൽ നിന്നും മദ്യക്കുപ്പി കണ്ടെടുത്ത സംഭവത്തിൽ...

ധർമേന്ദ്ര പ്രധാൻ രാജിവെച്ചത് വിദ്യാർത്ഥി ഐക്യത്തിന്റെ ചരിത്രവിജയമെന്ന് സിപിഎം

0
ഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരായ വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്കൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി...

മണ്ണാറക്കുളഞ്ഞി -ചീങ്കല്‍ത്തടം – മൈലപ്ര റോഡ്‌ തകര്‍ന്നു : ജനങ്ങള്‍ യാത്രാ ദുരിതത്തില്‍

0
മണ്ണാറക്കുളഞ്ഞി : മണ്ണാറക്കുളഞ്ഞി -ചീങ്കല്‍ത്തടം - മൈലപ്ര റോഡ്‌ തകര്‍ച്ച നാട്ടുകാരെ ദുരിതത്തിലാക്കുന്നു....