സംസ്ഥാനത്ത് മൂന്നാമത്തെ മുലപ്പാൽ ബാങ്ക് എസ്എടി ആശുപത്രിയിൽ പ്രവർത്തനം ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നാമത്തെ മുലപ്പാൽ ബാങ്ക് എസ്എടി ആശുപത്രിയിൽ പ്രവർത്തനം ആരംഭിച്ചു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനാണ് മുലപ്പാൽ ബാങ്ക് ഉദ്ഘാടനം ചെയ്തത്. ദേശീയ മാനദണ്ഡങ്ങൾ പാലിച്ച് എസ്എടി ആശുപത്രിയിൽ നിലവിൽവന്ന മുലപ്പാൽ ബാങ്കിൽനിന്നു കുഞ്ഞുങ്ങൾക്ക് ആവശ്യമായ മുലപ്പാൽ വാങ്ങാം. പാൽപ്പൊടിയുടെ അമിത ഉപയോഗം, അനധികൃത മുലപ്പാൽവിൽപ്പന എന്നിവ തടയാൻ ലക്ഷ്യമിട്ടാണ് മുലപ്പാൽ ബാങ്കുകൾ സ്ഥാപിക്കുന്നത്. ആരോഗ്യമുള്ള ഏതൊരു അമ്മയ്ക്കും ബാങ്കിലേക്ക് പാൽ ദാനം ചെയ്യാം. ബ്രെസ്റ്റ് പമ്പുകൾ ഉപയോഗിച്ചും പിഴിഞ്ഞെടുത്തുമാണ് മുലപ്പാൽ ശേഖരിക്കുന്നത്.

ആശുപത്രിയിൽ ചികിത്സയിലുള്ള അമ്മമാരിൽനിന്നും പുറത്തുനിന്നെത്തുന്നവരിൽനിന്നും പാൽ ശേഖരിക്കും. പരിശീലനം ലഭിച്ച നഴ്സുമാർ മുലപ്പാൽദാനത്തിന്റെ പ്രാധാന്യത്തെപ്പറ്റി ആരോഗ്യവകുപ്പ് ദേശീയ ആരോഗ്യദൗത്യം മുഖേനയും മറ്റും കൗൺസലിങ് നൽകിയശേഷം തയ്യാറായിവരുന്ന ദാതാക്കൾക്ക് ലാബ് ടെസ്റ്റുകളും ആരോഗ്യപരിശോധനകളും നടത്തിയശേഷമാണ് പാൽ ശേഖരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...

ക്രിസ്ത്യൻ വിവാഹമോചന നിയമത്തിൽ നിർണ്ണായക ഉത്തരവുമായി ഹൈക്കോടതി; നിയമപരമായ വ്യവസ്ഥകളിൽ വ്യക്തത

0
കൊച്ചി: ക്രിസ്ത്യന്‍ വിവാഹമോചന നിയമത്തില്‍ നിര്‍ണായക വിധിയുമായി ഹൈക്കോടതി. 1869ലെ വിവാഹമോചന...