മൂന്നാം പരാതിക്കാരിയെ നാട്ടിൽ എത്തിച്ച് വൈദ്യ പരിശോധന പൂർത്തിയാക്കി ; രാഹുലിനെതിരെ അ‌ന്വേഷണ സംഘത്തിന്റെ നിർണായക നീക്കം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ മൂന്നാം ബലാത്സംഗ കേസിൽ നിർണായക നീക്കവുമായി അ‌ന്വേഷണ സംഘം. പരാതിക്കാരിയുടെ വൈദ്യ പരിശോധന പൂർത്തിയായി. വിദേശത്ത് നിന്ന് നാട്ടിൽ എത്തിച്ചാണ് വൈദ്യ പരിശോധന നടത്തിയത്. കേസിൽ ഉടൻ കുറ്റപത്രം നൽകാനുളള നീക്കത്തിലാണ് അ‌ന്വേഷണ സംഘം. പരാതിക്കാരി വിദേശത്ത് നിന്ന് ഓൺലൈനായി ആയിരുന്നു അപേക്ഷ സമർപ്പിച്ചത്. തെരഞ്ഞെടുപ്പിന് മുൻപ് കുറ്റപത്രം നൽകാനായിരുന്നു അന്വേഷണ സംഘത്തിന്റെ നീക്കം. എന്നാൽ വൈദ്യ പരിശോധന പൂർത്തിയാക്കാതെ കുറ്റപത്രം സമർപ്പിച്ചാൽ അതിന് നിയമസാധ്യതയുണ്ടാകില്ലെന്ന് വ്യക്തമായതോടെയാണ് പരാതിക്കാരിയെ വിദേശത്ത് നിന്ന് നാട്ടിൽ എത്തിച്ച് വൈദ്യ പരിശോധന നടത്തിയത്.

ആദ്യ ബലാത്സംഗ കേസിൽ രാഹുൽ ഒളിവിൽ പോയില്ലെന്ന അഭിഭാഷകന്റെ വാദം പൊളിഞ്ഞു. ഒളിവിൽ പോയെന്ന് തെളിയിക്കുന്ന ദൃശ്യങ്ങൾ അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചു. പാലക്കാട് നിന്നാണ് രാഹുൽ ഒളിവിൽ പോയത്. കേസ് രജിസ്റ്റർ ചെയ്ത ഉടനെ കർണാക – തമിഴ്നാട് അതിർത്തിയായ ബാഹലൂരിലേക്കാണ് രാഹുൽ പോയതെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ നി​ഗമനം. ബാഹലൂരിലെ റിസോർട്ടിലെത്തി നടന്നു പോകുന്നതിന്റെ ദൃശ്യങ്ങളാണ് പോലീസ് സമർപ്പിച്ചത്. പോലീസ് റിസോർട്ടിലേക്ക് എത്തുന്നതിന് മുന്നേതന്നെ രാഹുൽ അവിടെ നിന്ന് മാറിയിരുന്നു. റിസോർട്ടിൽ നിന്ന് ശേഖരിച്ച് ദൃശ്യങ്ങളാണ് കോടതിയിൽ ഹാജരാക്കിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...