നിയമസഭ കയ്യാങ്കളി കേസ് ഇന്ന് തിരുവനന്തപുരം സിജെഎം കോടതി പരിഗണിക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: നിയമസഭ കയ്യാങ്കളി കേസ് ഇന്ന് തിരുവനന്തപുരം സിജെഎം കോടതി പരിഗണിക്കും. തുടരന്വേഷണം നടത്തി ക്രൈം ബ്രാഞ്ച് നൽകിയ റിപ്പോർട്ടിന്‍റെ പകർപ്പുകള്‍ മുഴുവൻ കൈമാറണമെന്നാണ് പ്രതിഭാഗത്തിന്‍റെ ആവശ്യം. വിചാരണ തുടങ്ങുന്നതിന് മുമ്പ് മുഴുവൻ വിവരങ്ങളും കൈമാറണമെന്നാവശ്യപ്പെട്ട് പ്രതിഭാഗം കോടതിയിൽ അപേക്ഷ നൽകിയിരുന്നു. എന്നാൽ പ്രതികള്‍ക്ക് കൈമാറാൻ കഴിയുന്ന എല്ലാ രേഖകളും ഇതിനകം കൈമാറിയിട്ടുണ്ടെന്നാണ് പ്രോസിക്യൂഷൻ നിലപാട്. കോടതി ഇന്ന് കേസ് പരിഗണിക്കുമ്പോള്‍ ഈ തർക്കമാകും പരിഗണിക്കുക. മന്ത്രി വി ശിവൻകുട്ടി ഉള്‍പ്പെടെ ആറ് എൽഡിഎഫ് നേതാക്കളാണ് കേസിലെ പ്രതികള്‍. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിവരെ പ്രതികള്‍ പോയെങ്കിലും കോടതി തള്ളിയിരുന്നു.

വിചാരണ ആരംഭിക്കാനിരിക്കെ തുടരന്വേഷണം ആവശ്യപ്പെട്ട് പിന്നീട് കോടതി സമീപിച്ചു. തുടരന്വേഷണം നടത്തിയ റിപ്പോർട്ട് നൽകിയതിനെ പിന്നാലെയാണ് തടസ്സ ന്യായങ്ങള്‍ പ്രതികള്‍ ഉന്നയിക്കുന്നത്. കെ എം മാണിയുടെ ബജറ്റ് അവതരണത്തിനിടെ സഭയിലുണ്ടായ പ്രതിപക്ഷ ബഹളത്തിനിടെ പൊതുമുതൽ നശിപ്പിച്ചുവെന്നാണ് കേസ്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...