കൊല്ലം : റെയില്‍വേ പ്ലാറ് ഫോമില്‍ നിന്നും ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിലേക്ക് ചാടി കയറുവാന്‍ ശ്രമിച്ചയാളിന് സാരമായി പരിക്കേറ്റു. വലത് കാല്‍പ്പാദത്തിലൂടെ ട്രെയിന്‍ കയറിയിങ്ങുകയായിരുന്നു. ട്രെയിനിലേക്ക് ചാടി കയറുവാന്‍ ശ്രമിച്ച കൊല്ലം അയത്തില്‍ മൃദുലാ ഭവനില്‍ അനില്‍കുമാര്‍ (57) നാണ് അപകടം സംഭവിച്ചത്. കൊല്ലം -ചെന്നൈ എഗ്മോര്‍ (06724) അനന്തപുരി എക്സ്പ്രസ് കൊല്ലം പ്ലാറ്റ്ഫോമില്‍ നിന്നും പുറപ്പെട്ടപ്പോള്‍ ആയിരുന്നു അപകടം.
അപകടം നടന്നയുടനെ റെയില്‍വേ പോലീസ് സ്റ്റേഷന്‍ SHO ആര്‍ എസ് രഞ്ജു, ആര്‍ പി എഫ് എസ് ഐ ബീന എന്നിവരുടെ നേതൃത്വത്തില്‍ അനില്‍കുമാറിനെ കൊല്ലം ജില്ലാ ആശുപത്രിയിലെത്തിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
രണ്ടാം കാവാടത്തിലൂടെ എത്തിയാണ് അനില്‍കുമാര്‍ പുറപ്പെട്ട ട്രെയിനിലേക്ക് ചാടിക്കയറാന്‍ ശ്രമിച്ചത്. സംഭവത്തില്‍ റെയില്‍വേ പോലീസ് കേസ് ഫയല്‍ ചെയ്തു.