ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിലേക്ക് ചാടി കയറുവാന്‍ ശ്രമിക്കുന്നതിനിടെ കാല്‍പ്പാദത്തിലൂടെ ട്രെയിന്‍ കയറിയിറങ്ങി

For full experience, Download our mobile application:
Get it on Google Play

കൊല്ലം : റെയില്‍വേ പ്ലാറ് ഫോമില്‍ നിന്നും ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിലേക്ക് ചാടി കയറുവാന്‍ ശ്രമിച്ചയാളിന് സാരമായി പരിക്കേറ്റു. വലത് കാല്‍പ്പാദത്തിലൂടെ ട്രെയിന്‍ കയറിയിങ്ങുകയായിരുന്നു. ട്രെയിനിലേക്ക് ചാടി കയറുവാന്‍ ശ്രമിച്ച കൊല്ലം അയത്തില്‍ മൃദുലാ ഭവനില്‍ അനില്‍കുമാര്‍ (57) നാണ് അപകടം സംഭവിച്ചത്. കൊല്ലം -ചെന്നൈ എഗ്മോര്‍ (06724) അനന്തപുരി എക്സ്പ്രസ് കൊല്ലം പ്ലാറ്റ്ഫോമില്‍ നിന്നും പുറപ്പെട്ടപ്പോള്‍ ആയിരുന്നു അപകടം.

അപകടം നടന്നയുടനെ റെയില്‍വേ പോലീസ് സ്റ്റേഷന്‍ SHO ആര്‍ എസ് രഞ്ജു, ആര്‍ പി എഫ് എസ് ഐ ബീന എന്നിവരുടെ നേതൃത്വത്തില്‍ അനില്‍കുമാറിനെ കൊല്ലം ജില്ലാ ആശുപത്രിയിലെത്തിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

രണ്ടാം കാവാടത്തിലൂടെ എത്തിയാണ് അനില്‍കുമാര്‍ പുറപ്പെട്ട ട്രെയിനിലേക്ക് ചാടിക്കയറാന്‍ ശ്രമിച്ചത്. സംഭവത്തില്‍ റെയില്‍വേ പോലീസ് കേസ് ഫയല്‍ ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷത്തിനിടെ അച്ചടക്കലംഘനം ; തിരുവനന്തപുരത്ത് മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷത്തിനിടെ അച്ചടക്കരഹിതമായി പെരുമാറിയതിന്...

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...