Tuesday, July 2, 2024 6:00 pm

ചെമ്പനോലിയിൽ യാത്രക്ലേശം രൂക്ഷം

For full experience, Download our mobile application:
Get it on Google Play

റാന്നി: താലൂക്കിൽ ഉൾപ്പെടുന്ന ചെറു ഗ്രാമമായ ചെമ്പനോലി വഴി റാന്നിക്ക് ബസ് അനുവദിക്കണമെന്ന നാട്ടുകാരുടെ ആവശ്യം അധികൃതര്‍ അവഗണിക്കുന്നതില്‍ പ്രതിഷേധം. വര്‍ഷങ്ങളായി പലവിധ മാർഗങ്ങളിൽ കൂടി എം.എല്‍.എ ഉൾപ്പെടെ ഉള്ള ജനപ്രതിനിധികൾക്ക് നിവേദനം നല്‍കിയിട്ടും യാതൊരു ഫലവും കണ്ടില്ല. ഉന്നത നിലവാരത്തിൽ പണിത റോഡ് ആണ് ചെമ്പനോലി വഴി കടന്ന് പോകുന്നത്. മുമ്പ് കെ.എസ്‌.ആര്‍.ടി.സിയും നിരവധി സ്വകാര്യ ബസുകളും ഇതു വഴി സര്‍വ്വീസ് നടത്തിയിരുന്നു. കോവിഡ് ലോക്ക്ഡൗണ്‍ സമയത്താണ് ഈ ബസുകള്‍ സര്‍വ്വീസ് അവസാനിപ്പിച്ചത്. പിന്നീട് മറ്റു റൂട്ടുകളില്‍ ബസുകള്‍ സര്‍വ്വീസ് സാധാരണ പോലെ ആരംഭിച്ചെങ്കിലും ഈ റൂട്ടുകള്‍ അവഗണിക്കുകയായിരുന്നു.

വെച്ചൂച്ചിറ, നാറാണംമൂഴി പഞ്ചായത്തുകളുടെ ഭാഗമായ ഇവിടെ വലിയ യാത്രക്ലേശമാണ് ജനങ്ങൾ നേരിടുന്നത്. ദൂരെ യാത്രക്കും മറ്റും സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കേണ്ടി വരുന്നതു വഴി വലിയ സാമ്പത്തിക നഷ്ടമാണ് നാട്ടുകാര്‍ അനുഭവിക്കുന്നത്. ചെമ്പനോലിയില്‍ നിന്നും അത്തിക്കയം, റാന്നി, വെച്ചൂച്ചിറ, എരുമേലി തുടങ്ങിയ സ്ഥലങ്ങളിലേക്ക് എത്തപ്പെടണമെങ്കിൽ കിലോമീറ്ററുകൾ സഞ്ചരിക്കണം. മുടങ്ങിയ കെ.എസ്‌.ആര്‍.ടി.സി, സ്വകാര്യ ബസ് സര്‍വ്വീസുകള്‍ ആരംഭിച്ച് ജനങ്ങളുടെ ബുദ്ധിമുട്ട് മാറ്റി തരണമെന്ന അഭ്യര്‍ത്ഥനയാണ് നാട്ടുകാര്‍ക്ക് അധികൃതരോടുള്ളത്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സർവീസ് പെൻഷനേഴ്‌സ് കൗൺസിൽ അവകാശ ദിനം ആചരിച്ചു

0
കോന്നി : സർവീസ് പെൻഷനേഴ്‌സ് കൗൺസിൽ അവകാശ ദിനം ആചരിച്ചു. പെൻഷൻ...

പ്രധാനമന്ത്രിയുടെ പ്രസംഗത്തിനിടെ പാര്‍ലമെൻ്റിൽ പ്രതിപക്ഷ ബഹളം : സഭയുടെ മര്യാദയ്ക്ക് ചേർന്നതല്ലെന്ന് സ്പീക്കർ

0
ദില്ലി: രാഷ്ട്രപതി ദ്രൗപദി മുര്‍മുവിൻ്റെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ചയിൽ...

ബ്രസീലിയൻ യുവതിയെ പീഡിപ്പിച്ച കേസിൽ ഒരാൾ പിടിയിൽ

0
പാലക്കാട്: ബ്രസീലിയൻ യുവതിയെ പീഡിപ്പിച്ച കേസിൽ ഒരാൾ പിടിയിൽ. മുംബൈ സ്വദേശി...

75 ലക്ഷം നേടിയ ഭാഗ്യശാലി നിങ്ങളോ? അറിയാം സ്ത്രീശക്തി SS 422 ലോട്ടറിയുടെ സമ്പൂർണഫലം

0
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന സ്ത്രീശക്തി SS 422 ഭാഗ്യക്കുറിയുടെ...