സർവീസ് പെൻഷനേഴ്‌സ് കൗൺസിൽ അവകാശ ദിനം ആചരിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : സർവീസ് പെൻഷനേഴ്‌സ് കൗൺസിൽ അവകാശ ദിനം ആചരിച്ചു. പെൻഷൻ പരിഷ്കരണ ശമ്പള പരിഷ്കരണ സമാശ്വാസ കുടിശികകൾ പൂർണ്ണമായി അനുവദിക്കുക, മെഡി സെപ്പിലെ അപാകതകൾ പരിഹരിക്കുക, കേന്ദ്ര സർക്കാർ കേരളത്തോട് കാട്ടുന്ന അവഗണ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് പെൻഷനേഴ്‌സ് കൗൺസിൽ പെൻഷൻ അവകാശ ദിനം ആചരിച്ചത്. പത്തനംതിട്ട മിനി സിവിൽ സ്റ്റേഷനിൽ നടന്ന അവകാശ ദിനാചരണം സംസ്ഥാന കമ്മറ്റി അംഗം എം അയൂബ് ഉത്‌ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി പി തുളസീധരൻ നായർ അധ്യക്ഷത വഹിച്ചു. സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ ജില്ലാ സെക്രട്ടറി കെ എൻ വിജയൻ, പെൻഷനേഴ്‌സ് കൗൺസിൽ ജില്ലാ വൈസ് പ്രസിഡണ്ട് എം എം അബ്രഹാം, ജോയിന്റ് സെക്രട്ടറി റഹ്‍മത്തുള്ള റാവുത്തർ, ട്രഷറർ ഡോ രാജൻ, പി എസ് ഗോപാലകൃഷ്ണപിള്ള, എം ജി വിജയകുമാർ തുടങ്ങിയവർ സംസാരിച്ചു.

WANTED MARKETING MANAGER
സംസ്ഥാനസര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെലങ്കാനയിൽ എസ്ഐആറിൽ വെട്ടിനിരത്തൽ ; 73 ലക്ഷത്തിലധികം വോട്ടർമാർ പുറത്ത്

0
ഹൈദരാബാദ്: തെലങ്കാനയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കുന്ന എസ്ഐആറിന്റെ (പ്രത്യേക വോട്ടർപട്ടിക തീവ്ര...

100 ജനറൽ മാനേജർമാരെ നിയമിക്കാൻ ബി. എസ്. എൻ. എൽ ; ഐ.ടി.എസ്. ഉദ്യോഗസ്ഥരെ...

0
കൊല്ലം : കാൽനൂറ്റാണ്ടായി ബി.എസ്.എൻ.എല്ലിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ജോലിചെയ്യുന്ന ഇന്ത്യൻ ടെലികമ്യൂണിക്കേഷൻ...

ജാർഖണ്ഡിൽ വിദ്യാർഥി സമരത്തിന് വിജയം : JSSC-CGL പരീക്ഷകൾ റദ്ദാക്കി സർക്കാർ

0
റാഞ്ചി: ജാർഖണ്ഡിൽ വിദ്യാർഥികൾ നടത്തിവന്നിരുന്ന സമരത്തിന് വിജയം. പ്രതിഷേധക്കാരുടെ ആവശ്യങ്ങൾ അംഗീകരിച്ചുകൊണ്ട്...

ഇരുപത്താറുകാരി കൂട്ടബലാത്സംഗത്തിന് ഇരയായി ; പിന്നാലെ ഗർഭച്ഛിദ്രം ; ഡോക്ടറും നഴ്സും അടക്കം 7...

0
ബെംഗളൂരു: കർണാടകയിലെ ഗദഗ് ജില്ലയിൽ ഇരുപത്താറുകാരിയായ മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ ക്രൂരമായി കൂട്ടബലാത്സംഗം...