ഓടിക്കൊണ്ടിരുന്ന ഇരുചക്രവാഹനത്തിന് തീപിടിച്ചു ; പോലീസെത്തി തീയണച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഓടിക്കൊണ്ടിരുന്ന ഇരുചക്രവാഹനത്തിന് തീപിടിച്ചു. പോലീസെത്തി തീയണച്ചു. തൃശൂർ സ്വദേശി രഞ്ജിത്ത് ഓടിച്ചുവന്ന ബുള്ളറ്റിനാണ് പന്തളത്ത് വച്ച് തീപിടിച്ചത്. ഭാര്യ ശ്രീലക്ഷ്മിയും ഒപ്പമുണ്ടായിരുന്നു. ശ്രീലക്ഷ്മിയുടെ കാരക്കാട്ടുള്ള വീട്ടിലേക്ക് വരുംവഴിയാണ് സംഭവം. ബൈക്കിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോൾ രഞ്ജിത്തും ഭാര്യയും ഇറങ്ങി ഓടിമാറിയതിനാൽ ആപത്തിൽ നിന്നും രക്ഷപ്പെട്ടു. പിന്നീട് ബൈക്ക് കത്തുകയായിരുന്നു. തിരക്കേറിയ റോഡിലുണ്ടായ സംഭവം പരിഭ്രാന്തി പരത്തി.

വിവരമറിഞ്ഞ പന്തളം പോലീസ് ഉടനെ സ്ഥലത്തെത്തി പൈപ്പിൽ നിന്നും മറ്റും വെള്ളം ശേഖരിച്ച് തീ അണച്ചു. പന്തളം എസ് എച്ച് ഓ എസ് ശ്രീകുമാർ ഫയർഫോഴ്സിനെ അറിയിച്ച ശേഷം പോലീസ് സംഘത്തെസ്ഥലത്തേക്ക് ഉടനടി അയക്കുകയായിരുന്നു. എസ് ഐ ബി അനിൽകുമാർ, സി പി ഓ എസ് അൻവർഷ, ഹോം ഗാർഡ് അജയൻ എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനത്തിലൂടെ തീ അണച്ചത്. അടൂരിൽ നിന്നും ഫയർഫോഴ്സ് യൂണിറ്റെത്തിയെങ്കിലും അതിനുമുമ്പ് തന്നെ പോലീസ് ശ്രമകരമായി അപകടം ഒഴിവാക്കി. ബൈക്കിൽ നിറയെ പെട്രോൾ ഉണ്ടായിരുന്നതായും പോലീസിന്റെ സന്ദർഭോചിത ഇടപെടൽ മൂലം വലിയ അപകടമാണ് ഒഴിവായതെന്നും പറഞ്ഞ യാത്രികർ പോലീസിന് നന്ദി പറയാനും മറന്നില്ല.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കള്ളക്കടൽ ജാഗ്രതാ നിർദേശം : 1.8 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്ക് സാധ്യത ;...

0
തിരുവനന്തപുരം: കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന...

ലഹരിയുടെ വേരറുത്ത് ഓപ്പറേഷൻ തൂഫാൻ ; അറസ്റ്റിലായവരുടെ എണ്ണം പതിനായിരത്തിലേക്ക്

0
തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 35...

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...