കോന്നി : അമ്പത് വയസിന് മുകളിൽ പ്രായം തോന്നിക്കുന്ന പുരുഷന്റെ അജ്ഞാത മൃതദേഹം കോന്നി ചൂരക്കുന്ന് കോളനിയിൽ കണ്ടെത്തി. മൃതദേഹം ജീർണ്ണിച്ച നിലയിൽ ആയിരുന്നു. ളാഹ ഗോപാലൻ വക റബ്ബർ പുരയിടത്തിലെ തേരക മരത്തിൽ കെട്ടിത്തൂങ്ങി മരിച്ചനിലയിലാണ് കഴിഞ്ഞ ദിവസം മൃതദേഹം കണ്ടത്. കോന്നി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇളം മഞ്ഞനിറത്തിലുള്ള ഫുൾ കൈ ഷർട്ട് ധരിച്ചിട്ടുണ്ട്, ഷർട്ടിന്റെ പോക്കറ്റിൽ അലമാരയുടെയോ ബോക്സിന്റെയോ എന്ന് കരുതാവുന്ന താക്കോൽ കണ്ടെടുത്തു. ഈ ബുധനാഴ്ച്ചയ്ക്കുമുമ്പുള്ള ഏതോ ദിവസമാണ് മരണം സംഭവിച്ചിരിക്കുന്നത് എന്നാണ് നിഗമനം. ശരീരം പുഴുവരിച്ച നിലയിലാണ്. മൃതശരീരം കാണപ്പെട്ട സ്ഥലത്തിനടുത്ത് നീല നിറത്തിലുള്ള ഒരുജോഡി സ്ലിപ്പർ ഉണ്ടായിരുന്നു. നീല നിറത്തിലുള്ള കൈലിയാണ് കഴുത്തിൽ കെട്ടിത്തൂങ്ങി മരിക്കാൻ ഉപയോഗിച്ചിരിക്കുന്നത്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കൊടുത്തിട്ടുള്ള നമ്പരുകളിൽ ഏതിലെങ്കിലും ബന്ധപ്പെടണമെന്ന് കോന്നി പോലീസ് അറിയിച്ചു. പോലീസ് ഇൻസ്‌പെക്ടർ, കോന്നി 9497987052, എസ് ഐ കോന്നി 9446406869, കോന്നി പോലീസ് സ്റ്റേഷൻ 04682 242236.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1