ദേശീയഗീതമായ വന്ദേമാതരത്തിന് ദേശീയഗാനമായ ജനഗണമനയ്ക്ക് തുല്യമായ പദവി നൽകാൻ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു

For full experience, Download our mobile application:
Get it on Google Play

ഡൽഹി: ദേശീയഗാനമായ ‘ജനഗണമന’യ്ക്ക് തുല്യമായ പദവി ദേശീയഗീതമായ ‘വന്ദേമാതര’ത്തിന് നൽകാനുള്ള നിർദ്ദേശം കേന്ദ്ര മന്ത്രിസഭ അംഗീകാരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനം. ഇതിൻ്റെ ഭാഗമായി ദേശീയഗാനത്തെ അവഹേളിക്കുന്നത് തടയുന്നതിനുള്ള നിലവിലെ നിയമത്തിൽ ഭേദഗതി വരുത്തും. ഇതോടെ, വന്ദേമാതരത്തെ അവഹേളിക്കുകയോ ആലാപനം തടസ്സപ്പെടുത്തുകയോ ചെയ്യുന്നത് കുറ്റകരമാകും. ഭേദഗതി നടപ്പിലായാൽ, വന്ദേമാതരത്തോട് അനാദരവ് കാണിക്കുന്നവർക്ക് ദേശീയഗാനത്തോട് അനാദരവ് കാണിച്ചാൽ ലഭിക്കുന്നതിന് തുല്യമായ ശിക്ഷ ലഭിക്കും.

നിലവിൽ ദേശീയഗാനത്തെ അപമാനിക്കുന്നവർക്ക് മൂന്ന് വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാം. ആവർത്തിച്ച് കുറ്റം ചെയ്യുന്നവർക്ക് കുറഞ്ഞത് ഒരു വർഷം തടവ് ശിക്ഷ ലഭിക്കും. വന്ദേമാതരത്തിനും ഈ നിയമങ്ങൾ ബാധകമാകും. ബങ്കിം ചന്ദ്ര ചതോപാധ്യായ രചിച്ച വന്ദേമാതരം ഇന്ത്യൻ സ്വാതന്ത്ര്യ സമര കാലത്ത് ധീരരായ സ്വാതന്ത്ര്യ സമര സേനാനികൾ ആവേശത്തോടെ പാടിയതാണ്. വന്ദേമാതരം രചിക്കപ്പെട്ടതിന്റെ 150-ാം വാർഷികം ആഘോഷിക്കുന്ന ഘട്ടത്തിലാണ് ഈ തീരുമാനം കേന്ദ്രസർക്കാർ എടുത്തത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പറവൂരിൽ സ്കൂൾ യൂണിഫോം ഇസ്തിരിയിടുന്നതിനിടെ ഷോക്കേറ്റ് 13കാരിക്ക് ദാരുണാന്ത്യം

0
പറവൂർ: സ്കൂൾ യൂണിഫോം ഇസ്തിരിയിടുന്നതിനിടെ ഇസ്തിരി പെട്ടിയിൽ നിന്ന് ഷോക്കേറ്റ് എട്ടാം...

കടയിൽ നിന്ന് ചായ കുടിച്ച് മടങ്ങിയ വയോധികൻ ട്രെയിൻ തട്ടി മരിച്ചു

0
അരൂർ: തീരദേശ റെയിൽപ്പാതയിൽ പാളം മുറിച്ച് കടക്കവേ തീവണ്ടി തട്ടി ഗൃഹനാഥൻ...

അർജുൻ ആയങ്കിയെ പോലീസ് കസ്റ്റഡിയിൽ വിട്ടു

0
കൊച്ചി : പോലീസിനെയും ആഭ്യന്തരമന്ത്രിയേയും വെല്ലുവിളിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകളിട്ട കേസിൽ അറസ്റ്റിലായ...

17 കാരന്‍ ശിവസൂര്യയുടെ തിരോധനം ; അന്വേഷിക്കുന്നതിനായി പ്രത്യേക സംഘം രൂപീകരിച്ചു

0
കണ്ണൂര്‍: ചൊക്ലിയിലെ 17കാരൻ ശിവസൂര്യയുടെ തിരോധനം അന്വേഷിക്കുന്നതിനായി പ്രത്യേക സംഘം രൂപീകരിച്ചു. തലശ്ശേരി...