വാഷിങ്ടണ്‍: തുടര്‍ച്ചയായ രണ്ടാം തവണയും പലിശനിരക്കുകള്‍ ഉയര്‍ത്തി യു.എസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ്. മുക്കാല്‍ ശതമാനത്തിന്റെ വര്‍ധനയാണ് വരുത്തിയിരിക്കുന്നത്. നേരത്തെ വായ്പ പലിശനിരക്കുകള്‍ ഉയര്‍ത്തിയതിന് ആനുപാതികമായി യു.എസില്‍ വായ്പ പലിശയും ഉയര്‍ന്നിരുന്നു.
2018ന് ശേഷം വായ്പകള്‍ക്കുള്ള പലിശനിരക്കില്‍ യു.എസ് 2.25 ശതമാനം മുതല്‍ 2.5 ശതമാനം വരെ വര്‍ധന വരുത്തിയിരുന്നു. പണപ്പെരുപ്പം 9.1 ശതമാനത്തിലേക്ക് എത്തിയതോടെയാണ് പലിശനിരക്ക് ഉയര്‍ത്താന്‍ യു.എസ് കേന്ദ്രബാങ്ക് വീണ്ടും നിര്‍ബന്ധിതമായത്. 41 വര്‍ഷത്തിനിടയിലെ ഉയര്‍ന്ന നിരക്കിലാണ് യു.എസിലെ പണപ്പെരുപ്പം. കേന്ദ്രബാങ്ക് നടപടിയോടെ യു.എസിലെ വിവിധ വായ്പകളുടെ പലിശനിരക്കും ഉയരും. സമ്ബദ്‍വ്യവസ്ഥയില്‍ തകര്‍ച്ചയുണ്ടാവുമ്ബോഴും വായ്പകള്‍ നിയന്ത്രിക്കാനുള്ള ഫെഡറല്‍ റിസര്‍വ് തീരുമാനം മാന്ദ്യമുണ്ടാക്കുമോയെന്നും ആശങ്കയുണ്ട്. സാമ്ബത്തിക മാന്ദ്യമുണ്ടാവുമെന്ന ആശങ്ക യു.എസിലെ ഉപഭോക്താക്കളുടെ ആത്മവിശ്വാസത്തെ കാര്യമായി ബാധിച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.