അമേരിക്കയിലെ സര്‍ക്കാര്‍ സേവനങ്ങളുടെ അടച്ചുപൂട്ടലിന് അവസാനമാകുന്നു

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടൺ: അമേരിക്കയിലെ സര്‍ക്കാര്‍ സേവനങ്ങളുടെ അടച്ചുപൂട്ടലിന് അവസാനമാകുന്നു. 40 ദിവസങ്ങള്‍ക്ക് ശേഷം ഷട്ട് ഡൗണ്‍ അവസാനിപ്പിക്കാന്‍
സെനറ്റില്‍ ഒത്തു തീര്‍പ്പായി. ജീവനക്കാരുടെ പിരിച്ചുവിടല്‍ മരവിപ്പിക്കും. ധനാനുമതി ബില്‍ ജനുവരി 31 വരെ അംഗീകരിച്ചു. എട്ട് ഡെമോക്രാറ്റ് അംഗങ്ങളും ഇതിനെ പിന്തുണച്ചു. ഷട്ട് ഡൗണ്‍ ഉടന്‍ അവസാനിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി. ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഷട്ട് ഡൗണിനാണ് അവസാനമാകുന്നത്.

അടച്ചുപൂട്ടല്‍ ആറാം ആഴ്ചയിലേക്ക് കടന്നതോടെ സാമ്പത്തികവും രാഷ്ട്രീയവുമായ സമ്മര്‍ദങ്ങള്‍ കടുത്ത പശ്ചാത്തലത്തിലാണ് ഷട്ട് ഡൗണിന് അവസാനമായിരിക്കുന്നത്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള പണം ജനുവരി 31 വരെ നല്‍കുന്ന ബില്ലാണ് ഡെമോക്രാറ്റുകളുടെ ഉള്‍പ്പെടെ പിന്തുണയോടെ സെനറ്റ് അംഗീകരിച്ചത്. ആരോഗ്യ ഇന്‍ഷുറന്‍സ് സബ്സിഡികള്‍ നിലനിര്‍ത്തണമെന്ന ആവശ്യം സെനറ്റില്‍ ഡെമോക്രാറ്റുകള്‍ ആവര്‍ത്തിച്ചിട്ടുണ്ട്. ജനപ്രതിനിധി സഭയുടെ അംഗീകാരം കൂടി ലഭിക്കുകയും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ബില്ലില്‍ ഒപ്പുവയ്ക്കുകയും കൂടി ചെയ്യുന്നതോടെ ഷട്ട് ഡൗണ്‍ അവസാനിക്കും. ഇതിന് ഒരാഴ്ചയോളം സമയം വേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മിസ് വേൾഡ് 2026 കിരീടം ചൂടി ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ ജൊഹെയ്റി മോള

0
ഹനോയ്: മിസ് വേൾഡ് കിരീടം ചൂടി ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ ജൊഹെയ്റി മോള....

കാസർകോട് റാണിപുരത്ത് റോപ് വേയിൽനിന്ന് വീണ് ഓപ്പറേറ്റർ മരിച്ചു

0
കാസർകോട് : റാണിപുരത്ത് റോപ് വേയിൽനിന്ന് വീണ് ഓപ്പറേറ്റർ മരിച്ചു. ചാമുണ്ടിക്കുന്ന്...

തിരിച്ചടിച്ച് അമേരിക്ക ; ഇറാന്റെ മൂന്ന് എണ്ണക്കപ്പലുകൾ ആക്രമിച്ചു

0
വാഷിങ്ടൺ/ടെഹ്റാൻ: ഇറാന്റെ മൂന്ന് എണ്ണക്കപ്പലുകൾ ആക്രമിച്ചതായി അമേരിക്ക. ഐആർജിസിയുടെ എണ്ണക്കപ്പലുകളായ എം/ടി...

കയ്പമം​ഗലം അപകടം : സംസ്ഥാന സർക്കാരിന്റെ വീഴ്ച മറച്ചുവെക്കാൻ കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നു : രാജീവ്...

0
തിരുവനന്തപുരം: തൃശ്ശൂർ കയ്പമം​ഗലത്തെ ദാരുണമായ വാഹനാപകടത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിന്റെ വീഴ്ചകൾ...