ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം ഉൾപ്പെടുത്തിയ പോസ്റ്റ് നീക്കംചെയ്ത് അമേരിക്ക

For full experience, Download our mobile application:
Get it on Google Play

യുഎസ്: ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം ഉൾപ്പെടുത്തിയ പോസ്റ്റ് നീക്കംചെയ്ത് അമേരിക്ക. പാക് അധീന കാശ്മീർ, അക്സായി ചിൻ മേഖലകൾ ഉൾപ്പെടുത്തിയ ഭൂപടമാണ് നീക്കിയത്. ഇന്ത്യ യുഎസ് വ്യാപാര കരാർ വിവരിക്കുന്ന പോസ്റ്റിൽ ആണ് രാഷ്ട്രീയ ഭൂപടം ഉൾപ്പെടുത്തിയത്. യുണൈറ്റഡ് സ്റ്റേറ്റ്സ് ട്രേഡ് റെപ്രസന്റേറ്റീവ് (യുഎസ്ടിആർ) ആണ് ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം പോസ്റ്റ് ചെയ്തത്. നേരത്തെ യുഎസ് പങ്കുവയ്ക്കാറുള്ള ഭൂപടങ്ങളില്‍ പാക് അധിനിവേശ കശ്മീരിനെ വ്യക്തമായി വേര്‍തിരിച്ച് രേഖപ്പെടുത്തുന്നതായിരുന്നു പതിവ്. ഈ രീതി പാടെ മാറ്റുന്നതായിരുന്നു യുഎസ്ടിആർ പോസ്റ്റ് ചെ‍യ്തിരുന്ന ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം. യുഎസ് കയറ്റുമതിയ്ക്ക് ഇന്ത്യ തീരുവകൾ കുറച്ചതായി കാണിക്കുന്ന ഒരു ഗ്രാഫിക്സ് ഭാഗമായിരുന്നു ഇന്ത്യയുടെ ഭൂപടം.

ഇന്ത്യൻ ഉൽപന്നങ്ങൾക്കുമേൽ ചുമത്തിയിരുന്ന 25 ശതമാനം തീരുവ നീക്കം ചെയ്ത് അമേരിക്കൻ കസ്റ്റംസ് ആന്റ് ബോർഡർ പ്രൊട്ടക്ഷൻ വിജ്ഞാപനം ഇറക്കി. ഫെബ്രുവരി ഏഴിനും ഏഴിനുശേഷവും അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്കാണ് തീരുവ നീക്കം ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് റഷ്യൻ എണ്ണ വാങ്ങുന്നതിന്റെ പേരിൽ ഇന്ത്യയ്ക്കുമേൽ ചുമത്തിയ 25 ശതമാനം പിഴത്തീരുവ ഒഴിവാക്കിയ എക്‌സിക്യൂട്ടീവ് ഉത്തരവിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പിട്ടത്. ഇതോടെ ഇന്ത്യയ്ക്കുമേലുള്ള തീരുവ 18 ശതമാനമായി മാറി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...