വാക്‌സിനേഷന്‍ കേന്ദ്രത്തിലെ തിക്കിലും തിരക്കിലും പെട്ട് 20 പേര്‍ക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

കൊല്‍ക്കത്ത : വാക്‌സിനേഷന്‍ കേന്ദ്രത്തിലെ തിക്കിലും തിരക്കിലും പെട്ട് 20 പേര്‍ക്ക് പരിക്ക്. ബംഗാളിലെ ജല്‍പായ്ഗുരിയിലെ ദുപ്ഗുരി ബ്ലോക്കിലെ വാക്‌സിനേഷന്‍ കേന്ദ്രമായ ഒരു സ്‌കൂളിലാണ് സംഭവം. 11 ലക്ഷം പേര്‍ക്ക് വാക്‌സിനേഷന്‍ നല്‍കുന്ന ‘വാക്‌സിന്‍ യജ്ഞത്തിലാണ് അപകടമുണ്ടായത്. ഗുരുതര പരിക്കേറ്റ അഞ്ചുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

സമീപ ഗ്രാമങ്ങളില്‍ നിന്നും തേയിലത്തോട്ടങ്ങളിലെ ലായങ്ങളില്‍ നിന്നും പുലര്‍ച്ചെ മുതല്‍ തന്നെ രണ്ടായിരത്തോളം ആളുകള്‍ കേന്ദ്രത്തിന് സമീപം തടിച്ചുകൂടിയിട്ടുണ്ടായിരുന്നെങ്കിലും നിയന്ത്രിക്കാന്‍ പോലീസ് ഉണ്ടായിരുന്നില്ലെന്നും ദൃക്സാക്ഷികള്‍ പറയുന്നു.

സംഭവത്തെ കുറിച്ച്‌ അന്വേഷിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. ഇതോടെ കോവിഡ് വാക്‌സിനേഷനുള്ള ടോക്കണ്‍ ഓരോ വ്യക്തിക്കും സമയ സ്ലോട്ടുകള്‍ നിശ്ചയിച്ച്‌ വീടുതോറും വിതരണം ചെയ്യാന്‍ ബംഗാള്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...

മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ: ഹാൾ ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും

0
ന്യൂഡൽഹി: മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍...