കോന്നി: നിയന്ത്രണം വിട്ട വാൻ താഴ്ചയിലേക്ക് മറിഞ്ഞു. തണ്ണിത്തോട് ചിറ്റാർ റോഡിൽ കല്ലൻപ്ലാവിന് സമീപം ആയിരുന്നു അപകടം നടന്നത്. കയറ്റം കയറിയപ്പോൾ എതിരെ വാഹനം വേഗത്തിൽ വരുന്നത് കണ്ട ഡ്രൈവർ പുറകിലേക്ക് പോയപ്പോൾ ടയർ തെന്നി താഴ്ചയിലേക്ക് മറിയുകയായിരുന്നു. ആർക്കും പരുക്കില്ല.